ട്രെയിനിനുള്ളിൽ തീവെച്ച പ്രതി കണ്ണൂരിലെത്തി

കോഴിക്കോട് എലത്തൂരിൽ ട്രെയിനിനുള്ളിൽ തീവെച്ച പ്രതി കണ്ണൂരിലെത്തിയതായി റിപ്പോർട്ടുകൾ. പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള ഒരാൾ ചികിത്സ തേടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിയതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ കേരള പൊലീസും റെയിൽവേ പൊലീസും പരിശോധന നടത്തുകയാണ്.

ഇന്ന് പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ ആളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചതായി ഡിജിപി അനിൽ കാന്ത് അറിയിച്ചു. എന്നാൽ നിലവിൽ ആരും കസ്റ്റഡിയിലില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗം സമാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News