പെറുവില്‍ നിന്നും കണ്ടെത്തിയത് മനുഷ്യരോട് സാമ്യമില്ലാത്ത ശരീരാവശിഷ്ടമെന്ന് വാദം; അന്യഗ്രഹജീവിയുടേതെന്ന് സംശയം

മെക്സിക്കന്‍ മാധ്യമപ്രവര്‍ത്തകനും യുഎഫ്ഒ വാദിയുമായ ജെയ്മി മൗസി താന്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ഡിഎന്‍എ പരിശോധനയില്‍ മനുഷ്യരുടേത് അല്ലെന്ന വാദം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ഈ വര്‍ഷം ആദ്യമാണ് നിഗൂഡമായ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട വിവാദം മെക്സിക്കോയില്‍ നിന്ന് ഉയരുന്നത്. മൃതദേഹ പരിശോധനയില്‍ ഭൂമിയില്‍ അറിയാവുന്ന ഏതെങ്കിലും ജീവജാലങ്ങളുമായി ഡിഎന്‍എ പരിശോധനാ ഫലത്തിന്റെ 30 ശതമാനത്തിന് ബന്ധമില്ലെന്നാണ് കണ്ടെത്തിയതെന്ന് ജെയ്മി മൗസി പറയുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ നിന്നാണ് വിവാദമായ ഈ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

also read: ടീസറിൽ മുഴുവൻ അടിയുടെ ഇടിയുടെ പുകിൽ; ‘ഫൈറ്റ് ക്ലബ്’ വിസ്മയിപ്പിക്കുമോ?

എന്നാൽ 1000 വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ച മൃഗങ്ങളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത മനുഷ്യരുടെ അവശിഷ്ടങ്ങളാണ് ലഭിച്ചിരിക്കുന്നതെന്ന് മൃതദേഹങ്ങളില്‍ പരിശോധന നടത്തിയ ഒരു ഡിഎന്‍എ വിദഗ്ധന്‍ ചൂണ്ടിക്കാണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ക്ലാര, മൗറിഷ്യോ എന്നാണ് മൃതദേഹങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് വിരലുകളാണ് ഉള്ളത്. ഈ ജീവികളുടെ ഡിഎന്‍എ ഹൈബ്രിഡ് ആണെന്നും മനുഷ്യരുടെ ശരീരാവശിഷ്ടമാവും അതെന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അഭൗമികമല്ലാത്ത ജീവരൂപങ്ങളുടെ സാധ്യത പരിഗണിക്കണം എന്നും അവര്‍ പറയുന്നു. അതേസമയം ഇത് പെറുവില്‍ നിന്ന് മൗസ് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് മൗസിനെതിരെ പെറു നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

also read: “വലിയ പാര്‍ട്ടികളില്‍ ഇത് പുതിയ കാര്യമാണോ?” വിവാഹ ആഘോഷത്തില്‍ അതിഥികള്‍ സ്വയം പാകം ചെയ്യുന്ന വീഡിയോ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News