രക്തം ഛര്‍ദ്ദിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; വീട്ടിലുള്ള നാല് പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

തൃശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യ ഗീതയും വീട്ടില്‍ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രക്തം ഛര്‍ദിച്ച് അവശനായി എത്തിച്ച ശശീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബാക്കി മൂന്നുപേര്‍ക്കും അതേ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് രക്തം ചര്‍ദ്ദിച്ച നിലയില്‍ ശശീന്ദ്രനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ശശീന്ദ്രന് പുറമേ മറ്റു മൂന്നുപേരും സമാനമായ ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ചത്. മൂവരും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ന് രാവിലെ വീട്ടില്‍ നിന്ന് നാലുപേരും ഭക്ഷണം കഴിച്ചിരുന്നു. ശശീന്ദ്രന്റെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തില്‍ വ്യക്തത വരുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News