15 വർഷം മുൻപ് മാന്നാറിൽ നിന്ന് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം; 4 പേർ കസ്റ്റഡിയിൽ

15 വർഷം മുൻപ് മാന്നാറിൽ നിന്ന് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം. സംഭവത്തിൽ നാല് പേർ പൊലീസ് കസ്റ്റഡിയിൽ. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടക്കുന്നത്. കുട്ടിയെ കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സ്ഥലം പോലീസ് പരിശോധിച്ച് വരികയാണ്. 20 വയസ്സ് ഉണ്ടായിരുന്ന കല എന്ന പെൺകുട്ടിയാണ് 15 വർഷങ്ങൾക്കു മുൻപ് കാണാതായത്.

Also Read: അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ, രാമക്ഷേത്രം, ദില്ലി എയര്‍പോര്‍ട്ട്…; മോദി സർക്കാരിന്റെ നിർമാണ അഴിമതികൾ തുറന്നുകാട്ടി വി ശിവദാസൻ എംപി

വിവാഹ ശേഷമാണു കലയെ കാണാതായത്. പ്രണവിവാഹമായിരുന്നതിനാലും കാണാതായതിന് ശേഷം ഭർത്താവ് നാട്ടിൽ ഇല്ലാതിരുന്നതിനാലും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഭർത്താവിനെ നാട്ടിൽ തിരിച്ച് വിളിച്ച് വരുത്തി അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. ഇയാളെയും ചില സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിനെ തുടർന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ച് മൂടിയെന്നാണ് അനിൽ പൊലീസിന് മൊഴി നൽകിയത്. ഇതിനെ തുടർന്ന് പൊലീസ് വീടിന്റെ സെപ്റ്റിക് ടാങ്ക് കുഴിച്ച് പരിശോധിക്കുകയാണ്.

Also Read: നീറ്റ് പരീക്ഷാ തട്ടിപ്പ്; നടന്നത് അങ്ങേയറ്റം അഴിമതി, ലോക രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ അപമാനിക്കപ്പെടുകയാണ് ചെയ്തത്: വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News