പണം മോഷ്ടിച്ചെന്ന സംശയം; സുഹൃത്തിന്റെ കണ്ണുകുത്തിപ്പൊട്ടിച്ച യുവാവ് അറസ്റ്റിൽ

പണം മോഷ്ടിച്ചെന്ന് സംശയിച്ച് കൂട്ടുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി കണ്ണ് കുത്തിപ്പൊട്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി 23 വയസുകാരൻ അജയ് ആണ് അറസ്റ്റിലായത്. സുഹൃത്തായ 19 കാരൻ ശരത്തിനെയാണ് ഇയാള്‍ ആക്രമിക്കുകയും കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇരുവരും സുഹൃത്തുക്കളും കാഞ്ഞിരംകുളത്തെ പൂക്കടയിലെ ജീവനക്കാരുമാണ്.

Also Read; പെറുവില്‍ നിന്നും കണ്ടെത്തിയത് മനുഷ്യരോട് സാമ്യമില്ലാത്ത ശരീരാവശിഷ്ടമെന്ന് വാദം; അന്യഗ്രഹജീവിയുടേതെന്ന് സംശയം

അജയ് സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായെന്നായിരുന്നു ആരോപണം. പണം ശരത് മോഷ്ടിച്ചുവെന്ന് സംശയിച്ച് വീട്ടില്‍ വിളിച്ചുവരുത്തി. അവിടെവെച്ച് ആക്രമിക്കുകയും മരക്കഷണംകൊണ്ട് കണ്ണില്‍കുത്തുകയും ചെയ്തുവെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ശരത്തിന്റെ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ശസ്ത്രക്രിയയ്ക്കുശേഷം ശരത് തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത അജയെ റിമാൻഡ് ചെയ്തു.

Also Read; മൈക്കൗങ് ചുഴലിക്കാറ്റ്: കേരളത്തിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ട്രെയിനുകൾ റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News