മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ ജീവനക്കാർ പൊതിരെ തല്ലി; വീഡിയോ

സാധാനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചതായി സംശയിച്ച് യുവാവിനെ ജീവനക്കാർ തടഞ്ഞ് നിർത്തി വടി കൊണ്ട് തല്ലുന്ന വീഡിയോ വൈറലായി. അമേരിക്കയിലെ കാലിഫോർണയിലെ 7– ഇലവൻ എന്ന വ്യാപാര ശൃംഖലയുടെ ഭാഗമായ കടയിലാണ് സംഭവം. മോഷ്ടാവിനെ ഒരു ജീവനക്കാരൻ തടഞ്ഞുനിർത്തുകയും മറ്റൊരു ജീവനക്കാരൻ വടി കൊണ്ട് തല്ലുന്നതുമാണ് വിഡിയോയിൽ കാണുന്നത്.

also read :‘തൊട്ടരുകില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന പാലം; ഇത് ബോധപൂര്‍വം മറച്ചുവെച്ചു’; കോണ്‍ഗ്രസിനെതിരെ മന്ത്രി വി എന്‍ വാസവന്‍

നീല ടീ-ഷർട്ട് ഉപയോഗിച്ച് തലയും മുഖവും മറച്ച വ്യക്തി കടയിലെ സാധാനങ്ങൾ പെട്ടിയിൽ നിറയ്ക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. മോഷ്ടാവ് എന്ന് സംശയിക്കുന്ന വ്യക്തി ആളുകളെ അസഭ്യം പറയുകയും തുടർന്ന് തൊഴിലാളികളെ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, ശേഷം മോഷ്ടാവ് എന്ന് സംശയിക്കുന്നയാൾ സ്ഥാപനത്തിലെ ജീവനക്കാരനിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, മറ്റൊരു ജീവനക്കാരൻ ഇയാളെ വടി കൊണ്ട് അടിക്കാൻ തുടങ്ങി. അടിയേറ്റ് പുളഞ്ഞതോടെ മോഷ്ടാവ് കരയാൻ തുടങ്ങുകയും തനിക്ക് അടി നിർത്താൻ അപേക്ഷിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഇയാളെ കടയിൽ നിന്നും പുറത്താക്കി. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി വിവരമില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

also read :‘ജയിലറി’ന്റെ വിജയാഘോഷങ്ങൾക്കിടയിലും നോവായി ഡാൻസർ രമേശ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News