കഞ്ചിക്കോട് കാർ തടഞ്ഞു നിർത്തി പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ നാലരക്കോടി രൂപ കൊള്ളയടിച്ച കേസിൽ പുതിയ വഴിത്തിരിവ്. കാർ തടഞ്ഞുനിർത്തി പണംതട്ടിയ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. മൂവരും പണം തട്ടിയ സംഘത്തിലെ അംഗങ്ങളാണ് എന്നാണ് സൂചന.പ്രതികളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും.പാലക്കാട് നിന്നാണ് മൂവരെയും പിടികൂടിയത്. അന്വേഷണം തൃശ്ശൂരിലേക്കും ബംഗളൂരുവിലേക്കും വ്യാപിക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

Also Read: കഞ്ചിക്കോട് ദേശീയപാതയിൽ 4 കോടി രൂപ തട്ടിയ സംഭവം; അന്വേഷണം ബാംഗ്ലൂരിലേക്ക്

ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പെരിന്തൽമണ്ണ സ്വദേശികളായ മൂന്നംഗ സംഘത്തെ കാർ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി പണം കവർന്നത്. മൂന്ന് കാറുകളിലും ടിപ്പർ ലോറിയിലുമായി എത്തിയ 15 അംഗ സംഘമാണ് പണം കൊളളയടിച്ചത്. ഈ കേസിലാണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അതേസമയം പണം കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന വാഹനങ്ങളിൽ ഒന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.വ്യാപാരികളെന്ന് വ്യാജേന പരാതി നൽകിയ പെരിന്തൽമണ്ണ സ്വദേശികൾക്ക് കുഴൽപ്പണ കടത്തുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.

Also Read: അപര വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് സുകുമാരൻ നായർ സംസാരിക്കുന്നത്; പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News