മയക്കുമരുന്ന് നിര്‍മ്മിക്കുന്ന ഗുളികകളുമായി കാപ്പാ പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

മയക്കു മരുന്ന് നിര്‍മ്മിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഗുളികകളുമായി രണ്ട് പേര്‍ മാന്നാര്‍ പൊലിസിന്റെ പിടിയിലായി. ആലപ്പുഴ കൈതവന, സനാതനപുരം പടൂര്‍ വീട്ടില്‍ ലാലിന്റെ മകന്‍ ജിതിന്‍ ലാല്‍ (ജിത്തു 22), ആലപ്പുഴ പഴവീട് ചാക്കുപറമ്പ് വീട്ടില്‍ അരവിന്ദന്‍ മകന്‍ അനന്ദു അരവിന്ദ് (കണ്ണന്‍ 24), എന്നിവരാണ് മാന്നാര്‍ പൊലിസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം മാന്നാര്‍ പൊലിസ് സംഘം ആലുമൂട് ജങ്ഷന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയില്‍ നമ്പര്‍ ഇല്ലാത്ത ഒരു ബൈക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കൈ കാണിച്ചു നിര്‍ത്തിക്കുകയും. ബൈക്കില്‍ വന്നവരില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. ഡോക്ടറുടെ വ്യാജ കുറിപ്പ് ഉണ്ടാക്കിയാണ് പ്രതികള്‍ ഗുളികകള്‍ വാങ്ങിയത്.

നൈട്രോസെപാം എന്ന പേരിലുള്ള ഗുളികയുടെ ഒന്‍പത് സ്ട്രിപ്പുകളില്‍ നിന്ന് 86 എണ്ണത്തോളം പ്രതികളുടെ കയ്യില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തു. ജില്ലയിലെ പുതിയ മെഡിക്കല്‍ സ്റ്റോറുകള്‍ കണ്ടെത്തിയാണ് ഈ ഗുളികകള്‍ പ്രതികള്‍ വാങ്ങുന്നത്. നൈട്രോസെപാം എന്ന ഗുളികയുടെ കൂടെ മറ്റ് മയക്കു മരുന്നിന്റെ ചേരുവകള്‍ കൂടി ചേര്‍ത്ത് കൂടുതല്‍ ലഹരിയുള്ള മയക്കു മരുന്നാക്കിയാണ് ഇവര്‍ കച്ചവടം നടത്തുന്നത്.

ആലപ്പുഴ നഗരത്തിലെ പ്രധാന മയക്കുമരുന്ന് സംഘത്തിലെ ആളുകളാണ് ഇവരെന്നും പൊലീസിന് സംശയമുണ്ട്. പ്രതികള്‍ രണ്ട് പേരും ആലപ്പുഴ സൗത്ത്, പുന്നപ്ര പൊലിസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും അനന്ദു അരവിന്ദ് കാപ്പ ചുമത്തി ജയിലില്‍ കഴിഞ്ഞ ശേഷം രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ജയിലില്‍ നിന്ന് ഇറങ്ങിയ ആളുമാണ് എന്ന് പൊലിസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News