എംപിമാരുടെ സസ്പെൻഷൻ; പാർലമെൻറിൽ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിഷേധം

പാർലമെന്റിലെ പുകയാക്രമണത്തെ ചോദ്യം ചെയ്ത പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ എംപിമാർ വിജയ് ചൗക്കിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 143 അംഗങ്ങളെയാണ് ഇരു സഭകളിൽ നിന്നും പുറത്താക്കിയത്. ഇതിനെത്തുടർന്ന് പാർലമെന്റ് മന്ദിരത്തിന് പുറത്ത് ഇവർ പ്രതിഷേധം നടത്തിവരികയായിരുന്നു.

Also Read: ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേരളത്തിൽ നിന്നുള്ള എംപിമാരായ ജോൺ ബ്രിട്ടാസ്, എ എ റഹിം, രമ്യ ഹരിദാസ്,ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, വി കെ ശ്രീകണ്ഠൻ തുടങ്ങി ഇരുപതോളം എംപിമാരെയും സസ്‌പെൻഡ് ചെയ്തു.

Also Read: പ്രവാസികളുടെ പ്രിയപ്പെട്ട സര്‍ക്കാര്‍; കരുതലും കൈത്താങ്ങുമായി നവകേരള സദസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News