കോവിഡ് കാലം ഓർമ്മിപ്പിച്ച് സസ്‌പെൻഡഡ്‌ ടൈം

Suspended time Review

അഞ്ജു എം

കോവിഡ് കാലത്തെ ലോക്ക്ഡൌൺ അക്ഷരാർത്ഥത്തിൽ മനുഷ്യരുടെ സമയം സസ്‌പെൻഡ് ചെയ്യുകയായിരുന്നു – ജീവിതം നിന്നുപോയ കാലം. അക്കാലം ഓർമ്മിപ്പിക്കുന്ന ചലച്ചിത്രമാണ് ഒലിവിയർ അസ്സയാസ് സംവിധാനം ചെയ്ത സസ്‌പെൻഡഡ്‌ ടൈം. ഇനിയെന്ത്, എന്ന് ഓരോരുത്തരും ആശങ്കപ്പെട്ടിരുന്ന ഒരു കാലം!

കോവിഡ് കാലത്ത് താൻ നേരിട്ട അനുഭവമാണ് സംവിധായകൻ സിനിമയാക്കിയിരിക്കുന്നത്. സംവിധായകനും സഹോദരനും ഇരുവരുടെയും പങ്കാളികൾക്കൊപ്പം തങ്ങളുടെ കുടുംബവീട്ടിൽ കഴിയുകയാണ്. കോവിഡ് തീർത്ത പ്രതിസന്ധി അവർ ഓരോരുത്തരുടെയും ജീവിതത്തെ പലതരത്തിൽ ബാധിക്കുന്നു. പലപ്പോഴും സഹോദരങ്ങൾ തമ്മിൽ അനാവശ്യ കാര്യങ്ങൾക്ക് വഴക്കുണ്ടാകുന്നു. ചെറുപ്പം മുതലേ ഉള്ള അടികൂടൽ എന്നതിലുപരി കോവിഡ് തീർക്കുന്ന മാനസിക സംഘർഷങ്ങൾ അവരുടെ വഴക്കുകളിൽ പ്രതിഫലിക്കുന്നതായി കാണാം.

Also Read: ജീവിത സംഘര്‍ഷങ്ങൾക്കപ്പുറവും താളത്തിലൂടെ സ്വത്വം കണ്ടെത്തുന്ന റിഥം ഓഫ് ദമാം

അതേസമയം പ്രതേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്ന കുട്ടിക്കാലത്തെ വേനൽക്കാല ദിനങ്ങൾ ഓർമ്മിപ്പിക്കുന്നതായിരുന്നു രണ്ടു സഹോദരങ്ങൾക്കും ഈ ദിനങ്ങൾ. ജോലിത്തിരക്കുകൾ കാരണം ഇനിയൊരിക്കലും ഉണ്ടാകാനിടയില്ല എന്ന് കരുതിയ ദിനങ്ങൾ.

സോഷ്യൽ ഡിസ്റ്റൻസിങ്, സാനിറ്റൈസേഷൻ, സർക്കാർ മാർഗനിർദേശങ്ങൾ, സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങി കോവിഡ് എന്ന മഹാമാരിക്കാലം രേഖപ്പെടുത്തുകയാണ് സസ്‌പെൻഡഡ്‌ ടൈം. വിൻസെൻ്റ് മകെയ്ൻ, മിച്ച ലെസ്കോട്ട്, നൈൻ ഡി ഉർസോ, നോറ ഹംസാവി എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Also Read: പോളണ്ടിനെക്കുറിച്ച് ഒന്നല്ല ഒരായിരം അക്ഷരം പറയും…; നോവിപ്പിച്ച ‘സൂചിയുള്ള പെണ്‍കുട്ടി’യെ നെഞ്ചേറ്റി സിനിമാപ്രേമികള്‍

ഇരുപത്തിയൊൻപാതാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ഫെസ്റ്റിവൽ ഫേവറൈറ്റ്സ് വിഭാഗത്തിലാണ് സസ്‌പെൻഡഡ്‌ ടൈം പ്രദർശിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News