പ്രേക്ഷകരെ ഭീതിയില്‍ ആഴ്ത്തി സസ്‌പെന്‍സ് ത്രില്ലര്‍ ‘ബിഹൈന്‍ഡ്ഡ്’; ടീസര്‍ റിലീസ് ചെയ്തു

പ്രേക്ഷകരെ ഭീതിയില്‍ ആഴ്ത്തികൊണ്ട് ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ ആയ ബിഹൈന്‍ഡ്ഡ് ന്റെ ടീസര്‍ സരീഗമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണന്റെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന സിനിമയുടെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്‌പെന്‍സ് പുറത്തു കൊണ്ടുവരുന്ന ഹൊറര്‍ സിനിമ ബിഹൈന്‍ഡില്‍ സോണിയ അഗര്‍വാളും ജിനു ഇ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പാവക്കുട്ടി ക്രീയേഷന്‌സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മാണവും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമന്‍ റാഫി ആണ്.

Also Read: മോദിയുടെ മുസ്ലിംവിരുദ്ധ പ്രസംഗം; വിമര്‍ശിച്ച നേതാവ് ഉസ്മാന്‍ ഘാനിയെ അറസ്റ്റുചെയ്തു

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന സോണിയയെ കൂടാതെ മെറീന മൈക്കിള്‍, നോബി മാര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, ഗായത്രി മയൂര, വി കെ ബൈജു, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

7/ജി റെയിന്‍ബോ കോളനി, കാതല്‍ കൊണ്ടെയ്ന്‍, മധുരൈ, പുതുപ്പേട്ടൈ, കോവില്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സോണിയ അഗര്‍വാളിന് ഈ സിനിമ ഒരു തിരിച്ചുവരവ് ആയിരിക്കും. വിജയ്, ധനുഷ്, ചിമ്പു, സുദീപ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ നായിക ആയി അഭിനയിച്ച നടിയാണ് സോണിയ അഗര്‍വാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News