നടു റോഡിൽ ബൈക്ക് അഭ്യാസം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ

നടു റോഡിൽ ബൈക്ക് അഭ്യാസം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്. ഉത്തര്‍ പ്രദേശ് പൊലീസ് കോണ്‍സ്റ്റബിളായ സന്ദീപ്കുമാര്‍ ചൗബേ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

also read; തക്കാളി വിറ്റ് 45 ദിവസത്തിനുള്ളിൽ കർഷക ദമ്പതികൾ സമ്പാദിച്ചത് 4 കോടി രൂപ

ഗോരഖ്പൂരില്‍ ജോലി ചെയ്യുന്ന സന്ദീപ് കുമാര്‍ പൊലീസ് യൂണിഫോമിലായിരുന്നു ബൈക്ക് അഭ്യാസം നടത്തിയത്. ‘ശത്രുക്കളെ നിനക്ക് പേടിയില്ലേ’ എന്ന് ഒരു പെണ്‍കുട്ടി ചോദിക്കുന്ന ഡയലോഗ് ഉള്‍പ്പെടുത്തിയാണ് വീഡിയോ. ‘ശത്രുക്കളെ എന്തിന് ഭയപ്പെടുന്നു…എന്താണ് മരണം…ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ മരിക്കും. നിങ്ങള്‍ക്ക് ഭയമുണ്ടെങ്കില്‍ ദൈവത്തെ ഭയപ്പെടണം.. എന്തിനാണ് പ്രാണികളെയും ചിലന്തികളെയും ഭയപ്പെടുന്നത്?’-എന്നും വീഡിയോയില്‍ പറയുന്നു. ഇത്തരം പ്രവൃത്തികള്‍ അച്ചടക്കമില്ലായ്മയാണ്. തുടര്‍ന്നാണ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്നും എഎസ്പി പറഞ്ഞു.

also read; നൗഷാദ് നിരന്തരം ഉപദ്രവിക്കുമായിരുന്നു ;വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News