നിയമന കോഴ; കോഴിക്കോട് രണ്ട് കോൺഗ്രസ്‌ നേതാക്കൾക്ക് സസ്പെൻഷൻ

നിയമന കോഴയിൽ കോഴിക്കോട് കോൺഗ്രസിൽ നടപടി. കൊടിയത്തൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് അൻപതിനായിരം രൂപ ആവശ്യപ്പെട്ട കരീം പഴങ്കലിനേയും സണ്ണി കിഴക്കരക്കാട്ടിലിനേയും കോൺഗ്രസിൽ നിന്ന് സസ്പെൻറ് ചെയ്തു. പാർട്ടിക്ക് ഇക്കാര്യം പൊതുജന മധ്യത്തിൽ അവമതിപ്പുണ്ടാക്കിയതായി പാർട്ടി അന്വേഷണ റിപ്പോർട്ട്  വന്നിരുന്നു.

ALSO READ: ടി20യില്‍ രോഹിതിന് റെക്കോര്‍ഡ്

ഇരുവരും നിയമനത്തിന് കോഴ ആവശ്യം ഉന്നയിക്കുന്ന ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോഴിക്കോട് ഡിസിസി വിശദീകരിക്കുന്നു.

ഇരുപതോളം പേരിൽ നിന്ന് മൊഴിയെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. മാസം പന്ത്രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി അൻപതിനായിരം രൂപയാണ് കോഴയായി ആവശ്യപ്പെട്ടത്. സാധാരണ നിലയിൽ ഇത്തരം നിയമനങ്ങൾക്ക് വലിയ തുക വാങ്ങാറുണ്ടെന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News