കൈക്കൂലി വാങ്ങിയ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കൈക്കൂലി വാങ്ങിയ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ആലപ്പുഴ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സതീഷ് എസിനെയാണ് സസ്‌പെൻഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി 7 30 മണിയ്ക്ക് ഹരിപ്പാട് ദേശീയപാതയിൽ
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ ആലപ്പുഴ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിൽ ജോലിചെയ്തിരുന്ന സതീഷ് കൈക്കൂലി വാങ്ങിയതായി കണ്ടെത്തുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് നടപടികൾ പൂർത്തിയാക്കി കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) മുൻപാകെ ഹാജരാക്കുകയും ചെയ്തിരുന്നു.

Also Read: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി ജി.ആര്‍ അനില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News