കൈക്കൂലി കേസ്; വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് തരൂര്‍-ഒന്ന് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ബി.എം. കുമാറിനെയും കേരളശ്ശേരി വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് പി.യു ഫാറൂഖിനെയുമാണ് സസ്‌പെന്‍ഡുചെയ്ത് കളക്ടര്‍ ഉത്തരവിട്ടത്. കൈക്കൂലിക്കേസില്‍ ബി.എം. കുമാറിനെ വിജിലന്‍സ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.

Also Read : ഭാര്യയുടെ ബന്ധുവിനെ ലൈവ് വീഡിയോ കാണിച്ച് യുവാവ് ആത്മഹത്യ ചെയ്തു

അന്നുമുതല്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡുചെയ്തുകൊണ്ടാണ് ഉത്തരവായത്. ഗുരുതര സാമ്പത്തിക ക്രമക്കേടും കൃത്യവിലോപവും നടത്തിയതിനാണ് പി.യു. ഫാറൂഖിനെ സസ്‌പെന്‍ഡുചെയ്തതെന്ന് അറിയിപ്പില്‍ പറയുന്നു. വില്ലേജ് ഓഫീസില്‍ നികുതിയിനത്തിലും മറ്റുമായി ലഭിച്ച തുക സര്‍ക്കാരിലേക്ക് അടയ്ക്കുന്നതില്‍ കൃത്രിമം നടത്തിയതായിരുന്നു ഫാറൂഖിനെ സസ്‌പെന്റ് ചെയ്യാന്‍ കാരണം.

Also Read : ചുറ്റിക ഉപയോഗിച്ച് അടിച്ചു, തല അറുത്തു മാറ്റി, രാത്രി മുഴുവൻ മകൾക്കൊപ്പം മൃതശരീരത്തിന് ഒപ്പമിരുന്നു; ഭാര്യയെ കൊലപ്പെടുത്തിയ പ്രതി 19 വർഷങ്ങൾക്ക്‌ ശേഷം പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News