വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ ഉദ്യോഗ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം. കൈലാഷ് ബഗാരി(29)യാണ് ഭാര്യ ടിങ്കു ബായിയെ(26) സംശയരോഗത്താല്‍ കൊലപ്പെടുത്തിയത്.

ഉദ്യോഗ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രേം നഗര്‍-2 കോളനിയിലെ വാടകവീട്ടില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. മധ്യപ്രദേശിലെ മൗ സ്വദേശിയാണ് കൈലാഷ്. 10 വര്‍ഷം മുമ്പാണ് കൈലാഷ് ടിങ്കുവിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഏഴും അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികളുണ്ട്. കൂലിപ്പണിക്കാരനായിരുന്നു കൈലാഷ്. ജങ്ക് ഡീലറുടെ കടയിലാണ് ടിങ്കു ജോലി ചെയ്തിരുന്നത്. ഭാര്യയ്ക്ക് അവര്‍ ജോലി ചെയ്യുന്ന കടയുടെ ഉടമയുമായി ബന്ധമുണ്ടെന്ന് കൈലാഷ് സംശയിച്ചു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിടാറുണ്ടായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഡിഎസ്പി ധര്‍മ്മവീര്‍ സിംഗ് പറഞ്ഞു.

ALSO READ:കർഷകർക്ക് മിനിമം താങ്ങുവില നിയമാനുസൃതമാക്കണം, 2017 ൽ സീതാറാം യെച്ചൂരി മോദിക്കയച്ച കത്ത് പങ്കുവെച്ചു

ചൊവ്വാഴ്ച രാത്രി ഇവരുടെ മക്കള്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം ടിങ്കുവും കൈലാഷും തമ്മില്‍ വഴക്കുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ ബഗാരി കത്തി കൊണ്ട് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നുവെന്നാണ് വിവരം. ബുധനാഴ്ച ടിങ്കുവിന്റെ സഹോദരന്‍ നരേന്ദ്ര ഉച്ചയോടെ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

ഇതിനിടെയാണ് ബുധനാഴ്ച രാവിലെ അനന്ത്പുര പൊലീസ് സ്റ്റേഷന് കീഴിലുള്ള റെയില്‍വേ ട്രാക്കില്‍ നിന്ന് ഒരാളുടെ വികൃതമായ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. മൃതദേഹം കൈലാഷിന്റേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇയാള്‍ ജീവനൊടുക്കിയതാണെന്ന് ഡിഎസ്പി അറിയിച്ചു. ബഗാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ALSO READ:കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയം, റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കി: മന്ത്രി പി പ്രസാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News