ഇന്ത്യക്കാരുമായി വന്ന വിമാനം ഫ്രാൻ‌സിൽ തടഞ്ഞുവെച്ചു; പിന്നിൽ മനുഷ്യക്കടത്തോ?

മുന്നൂറിലധികം ഇന്ത്യൻ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോവുകയായിരുന്ന വിമാനം മനുഷ്യക്കട​ത്തെന്ന് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞു​വെച്ചു. റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസ് നടത്തുന്ന എ 340 ആണ് ഫ്രാൻസ് നിലത്തിറക്കിയത്. ഇന്ത്യൻ വംശജരായ 303 പേർ ഉണ്ടായിരുന്നെന്ന് വിവരം ലഭിച്ച വിമാനം യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്കുള്ള യാത്രയിലായിരുന്നു.

ALSO READ: ബിസ്‌ക്കറ്റ് പൊതി അഴിച്ചു നോക്കി കസ്റ്റംസ്; കൈയില്‍ കിട്ടിയത് പാമ്പിനെ

യാത്രക്കാരിൽ മനുഷ്യക്കടത്തിന് ഇരയാവുന്നവരു​മുണ്ടെന്ന് പറഞ്ഞ് ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യാത്രക്കാരെ സാങ്കേതികമായി കരുതൽ തടങ്കലിൽ വെച്ചതായും സ്ഥിതിഗതികൾ അന്വേഷിക്കുകയാണെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചു. എയർപോർട്ടിൽ തങ്ങാനുള്ള സൗകര്യങ്ങൾ യാത്രക്കാർക്ക് ഒരുക്കിയതായും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News