എസ്.യു.വികള്‍ക്ക് വമ്പന്‍ വിലക്കിഴിവ്; ഒക്ടോബറിലെ വില ഇങ്ങനെ…

ഈ മാസം എസ്.യു.വികള്‍ക്ക് വമ്പന്‍ വിലക്കിഴിവ്. 13-ലേറെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളുകളാണ് ഒരുലക്ഷത്തിലേറെ രൂപ വിലക്കുറവിൽ ലഭിക്കുക.

മാരുതി സുസുകി ഗ്രാന്‍ഡ് വിത്താര

മിഡ് സൈസ് എസ്.യു.വിയാണ് ഗ്രാന്‍ഡ് വിത്താര. 1.28 ലക്ഷം രൂപവരെ ഗ്രാന്‍ഡ് വിത്താരയുടെ വിവിധ വാരിയന്റുകള്‍ക്ക് ഈ മാസം വിലക്കുറവ് ലഭിച്ചേക്കും.

മഹീന്ദ്ര എക്‌സ്.യു.വി400

മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വിയായ എക്‌സ്.യു.വി400-ന് ഒക്ടോബറില്‍ മൂന്നുലക്ഷംവരെ വിലകുറയും. വിവിധ വേരിയന്റുകളില്‍ പലനിലയിലാണ് കുറവ് വരുക. ഇ.എല്‍. പ്രോ വേരിയന്റിനാണ് പരമാവധി വിലക്കുറവ് ലഭിക്കുക.

ടാറ്റ നെക്‌സോണ്‍

റിപോർട്ടുകൾ പ്രകാരം ടാറ്റ നക്‌സോണിന് 16,000 രൂപമുതല്‍ ഒരുലക്ഷം രൂപവരെ വിലക്കുറവിൽ ലഭ്യമാകും. എം.വൈ23 മോഡൽ 15,000 രൂപയുടെ കുറവിൽ ലഭിക്കും.

നിസാന്‍ മാഗ്നൈറ്റ്

ഇന്ത്യയില്‍ നിസാന്‍ മാഗ്നൈറ്റിന്റെ പുതിയ മോഡല്‍ ഉടൻ പുറത്തിറങ്ങും. നിലവിലുള്ളതിന് എക്‌സ്- ഷോറൂം വില ആറുലക്ഷം മുതല്‍ 10.66 ലക്ഷംവരെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News