ഡിവൈഡറിലിടിച്ച് എസ്‌യുവി മലക്കംമറിഞ്ഞു, അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം; വീഡിയോ

തമിഴ്‌നാട്ടിലെ ദേശീയപാതയില്‍ ഡിവൈഡറില്‍ ഇടിച്ച് എസ്‌യുവി മലക്കംമലറിഞ്ഞ് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാലുപേര്‍ ഒരു കുടുംബത്തിലുള്ളവരാണ്.

ALSO READ:  ചന്ദ്രയാന്‍ 4 വരുന്നു; ആദ്യമായി ഇന്ത്യക്കാരന്‍ ചന്ദ്രനില്‍ കാലുകുത്തും

വിരുധനഗര്‍ – മധുര ഹൈവേയില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ മധുര പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അമിത വേഗതയില്‍ ഇടത് ലെയിനലൂടെ നിയന്ത്രണമില്ലാതെ വന്ന വെളുത്ത എസ്യുവി ഇടതുവശത്തേക്ക് നീങ്ങുന്നതും സാവധാനത്തില്‍ നീങ്ങുന്ന ഇരുചക്രവാഹനത്തിന് പിന്നില്‍ ഇടിക്കുകയും കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ച് മലക്കം മറിയുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

അന്തരീക്ഷത്തിലേക്ക് തെറിച്ച മലക്കം മറിഞ്ഞ എസ് യുവിയുടെ വേഗതയുടെ ആഘാതത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ് കാഴ്ചമങ്ങുന്ന അവസ്ഥയായി. ഒടുവില്‍ നാലുവരി പാതയിലെ സര്‍വീസ് ലെയിനിലാണ് വണ്ടി വന്ന് നിന്നത്.

മധുരയിലെ വില്ലപുരത്തുള്ളവരാണ് മരിച്ച ഒരേ കുടുംബത്തിലുള്ളവര്‍.

ALSO READ:  ഗൾഫ് നാടുകളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News