രാജ്യം മറക്കില്ല, ധീരനായ പത്രപ്രവർത്തകന്റെ ആ വാക്ക്; സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാംമത് ഓർമദിനം

“ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ”
ഈശ്വരൻ തെറ്റ് ചെയ്താലും അതിനെതിരെ മുഖപ്രസംഗം എഴുതും – എന്ന് പറഞ്ഞ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമകൾക്ക് ഇന്ന് 108 വയസ്.
തൂലിക പടവാളാക്കിയ പത്രപ്രവർത്തകൻ,ചിന്താസ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും വക്താവ് തുടങ്ങി നിരവധി വിശേഷണങ്ങൾക്ക് അർഹനാണ് സ്വാദശാഭിമാനി രാമകൃഷ്ണപിള്ള. പത്രാധിപൻ,ഗദ്യകാരൻ,പുസ്തക നിരൂപകൻ സമൂഹ നവീകരണ വാദി എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുള്ള സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു അദ്ദേഹം.
ഇന്ത്യ കണ്ട ഏറ്റവും മികച്ച പത്രപ്രവർത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകളും ചിന്തകളും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതാണ്.

ALSO READ:  ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഒന്നര കോടിയുമായി മലയാളി ജീവനക്കാരൻ മുങ്ങി

ഭരണകൂട അഴിമതി, സ്വജനപക്ഷപാതം എന്നിവയ്ക്കെതിരെ തന്റെ തൂലിക ചലിപ്പിക്കാൻ ഒരു തരി പോലും അധൈര്യം അദ്ദേഹം കാണിച്ചിരുന്നില്ല. 1906 ലാണ് രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏൽക്കുന്നത്. പിന്നീട് വനിതകൾക്കായി ശാരദ് മാസികയും വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥി മാസികയും ആരംഭിച്ചു. എന്നാൽ ദിവാൻ ഭരണത്തിനും രാജവാഴ്ചയുടെ നെറികേടുകൾക്കുമെതിരെ തൂലികചലിപ്പിച്ചു എന്ന കാരണത്താൽ 1910 സെപ്റ്റംബർ 26 ന് തിരുനെൽവേലിയിലേക്ക് നാടുകടത്തപ്പെട്ടു. പക്ഷേ അവിടം കൊണ്ട് അവസാനിക്കുന്നത് ആയിരുന്നില്ല അദ്ദേഹത്തിന്റെ പോരാട്ടം. അനീതിക്കും ഭരണകൂടം നെറികേടുകൾക്കുമെതിരെ അദ്ദേഹം വീണ്ടും എഴുതി. നിർഭയ പത്രപ്രവർത്തകനായി അവസാനം വരെ നിലകൊണ്ടു.

തിരുവിതാംകൂർ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയർത്തിയ വാർത്ത പത്രമായിരുന്നു സ്വദേശാഭിമാനി. ലാഭം എന്നതിനപ്പുറംനേരു പറയുന്ന പത്രം എന്നതായിരുന്നു സ്വദേശാഭിമാനിയുടെ പ്രത്യേകത.എന്നാൽ1910 സെപ്റ്റംബർ 26 ന് സ്വദേശാഭിമാനി പത്രവും അച്ചടിശാലയും ഇന്ത്യൻ ഇംപീരിയൽ പൊലീസ് സീൽ ചെയ്യുകയും കണ്ടുകെട്ടുകയും ചെയ്തു. ഈ സമയത്തും സ്വദേശാഭിമാനി പത്ര ഉടമ വക്കം മൗലവി രാമകൃഷ്ണപിള്ളയ്ക്ക് കൂടുതൽ പിന്തുണ നൽകി. നാടുകടത്തിനുശേഷം വിവിധ ഇടങ്ങളിലായായിരുന്നു രാമകൃഷ്ണപിള്ളയുടെ താമസം. അങ്ങനെ 1915 ൽ കണ്ണൂരിലെത്തി. എന്നാൽ വിശ്രമമില്ലാത്ത ജീവിതം അദ്ദേഹത്തെ രോഗിയാക്കി മാറ്റി. തന്റെ 38 ആം വയസ്സിൽ1916 മാർച്ച്‌ 28 ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചു.

ALSO READ:  ബോളിവുഡിൽ വില്ലൻ വേഷത്തിൽ പൃഥ്വിരാജ്; ‘ബഡേ മിയാൻ ചോട്ടേ മിയാൻ’ ട്രെയിലർ പുറത്ത്

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പോരാട്ട വീര്യം ഏറ്റവും ആവശ്യമുള്ള കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വർത്തമാനകാലം നമ്മുടെ നാട്ടിൽ പുതിയ സ്വദേശാഭിമാനികളുടെ അനിവാര്യത ആവശ്യപ്പെടുന്നു. ഏകാധിപത്യ പ്രവണതകൾക്കെതിരെ, ഭരണകൂടത്തിന്റെ തെറ്റായ നടപടികൾക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാൻ കെൽപ്പുള്ള പത്രപ്രവർത്തകർ ഉയർന്നുവരണം. അത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News