വയറുവേദനയെ തുടർന്ന് പരിശോധന; എട്ട് വര്‍ഷം മുൻപ് വിഴുങ്ങിയ നെയില്‍ കട്ടര്‍ കണ്ടെത്തി

മദ്യ ലഹരിയില്‍ വിഴുങ്ങിയ നെയില്‍ കട്ടര്‍ എട്ട് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വെള്ളിയാഴ്ച മണിപ്പാല്‍ ആശുപത്രിയില്‍ നടന്ന ലാപ്രോസ്കോപി ശസ്ത്രക്രിയയിലാണ് യുവാവിന്‍റെ വയറ്റില്‍ നിന്ന് നെയില്‍ കട്ടര്‍ പുറത്തെടുത്തത്. 40 വയസുകാരനാണ് എട്ട് വര്‍ഷം മുന്‍പ് മദ്യ ലഹരിയില്‍ നെയില്‍ കട്ടര്‍ വിഴുങ്ങിയത്. മറ്റ് ബുദ്ധിമുട്ടുകൾ ഇത്രകാലം അനുഭവപ്പെടാതിരുന്ന യുവാവിന് അടുത്തിടെയാണ് വയറുവേദന പ്രകടമായത് . ഇതോടെയാണ് യുവാവ് ആശുപത്രിയില്‍ ചികിത്സാ സഹായം തേടിയെത്തിയത്.

also read :രാജ്യം കോൺഗ്രസിൽ നിന്നും മികച്ച പ്രവർത്തനം പ്രതീക്ഷിക്കുന്നു; ശശി തരൂർ

സര്‍ജാപൂരിലെ ഒരു ക്ലിനിക്കിലെത്തിയപ്പോഴാണ് വയറിനുളളില്‍ ലോഹ വസ്തുവുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ യുവാവിനെ മണിപാല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

also read :ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിൽ 20-ാം സ്ഥാപക ദിനാഘോഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News