വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുന്ന നടന്‍ മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്ന് ശ്രീരാമകൃഷ്ണ മിഷന്‍ മലയാളം മുഖപത്രം പ്രബുദ്ധകേരളത്തിന്റെ ചീഫ് എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ വിദ്യാമൃതം പദ്ധതിയുടെ നാലാംഘട്ട ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് ‘വിദ്യാമൃത’ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു.
ALSO READ: കേരളത്തിൻറെ അവകാശങ്ങൾ നേടിയെടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം; കെ രാധാകൃഷ്ണൻ
എസ്.എസ്.എല്‍.സി,പ്ലസ് ടു ജയിച്ച നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് ‘വിദ്യാമൃതം’ പദ്ധതിയിലൂടെ. അനാഥരായ വിദ്യാര്‍ത്ഥികള്‍, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, കാന്‍സര്‍ അടക്കമുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍, ആദിവാസി മേഖലയിലെ കുട്ടികള്‍ തുടങ്ങി പ്രതികൂല സാഹചര്യങ്ങള്‍ മൂലം മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കഴിയാതെ പോകുന്ന 250ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ഈ പദ്ധതിയിലൂടെ പ്രയോജനം ലഭ്യമാക്കുകയാണ് ചെയ്യുന്നത്. പദ്ധതിയുടെ ധാരണാപത്രം കെയര്‍ ആന്‍ഡ് ഷെയര്‍ മുഖ്യരക്ഷാധികാരി മമ്മൂട്ടിയും എം.ജി.എം.ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ജാപ്‌സണ്‍ വര്‍ഗീസും ഒപ്പുവച്ചു.
എന്‍ജിനീയറിംഗ്,ഫാര്‍മസി,ബിരുദ,ഡിപ്ലോമ കോഴ്‌സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,എറണാകുളം,മലപ്പുറം,കണ്ണൂര്‍ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കും. മുന്‍ വര്‍ഷങ്ങളിലെ വിദ്യാമൃതം പദ്ധതിയിലെ ഗുണഭോക്താക്കളില്‍ മികച്ച രീതിയില്‍ പഠനം തുടരുന്ന 25 കുട്ടികള്‍ അവരുടെ അധ്യാപകരോടൊപ്പം മമ്മൂട്ടിയെ സന്ദര്‍ശിക്കാനായി ചടങ്ങില്‍ എത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here