ഒന്നിനു പിറകേ ഒന്നായി വ്യത്യസ്ത കഥാപാത്രങ്ങള്‍ സിനിമാപ്രേമികളുടെ മുന്നിലെത്തിച്ച് അത്ഭുതപ്പെടുത്തുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇപ്പോള്‍ റിലീസായ ഭ്രമയുഗവും മറ്റൊരു അത്ഭുതമാണെന്ന് ചിത്രം കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. തമിഴിലും ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍ നേട്ടവും സ്വന്തമാക്കിയ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ പ്രകീര്‍ത്തിച്ചു കൊണ്ട് സന്ദീപാനന്ദഗിരി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്നും അഭിമാനം കൊണ്ട് സിനിമാലോകത്തെ ഭ്രമിപ്പിക്കുന്ന അദ്ദേഹം ഓസ്‌കറില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ധര്‍മ ശാസ്ത്രങ്ങളിലെ നാലു യുഗങ്ങളെ പരാമര്‍ശിച്ചു കൊണ്ടാണ് സന്ദീപാനന്ദഗിരി കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here