നാട്ടുകാരുടെ പ്രിയപ്പെട്ട അരയന്നത്തെ കൊന്നു തിന്നു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

നാട്ടുകാരുടെ പ്രിയപ്പെട്ട അരയന്നത്തെ കൊന്നുതിന്ന സംഭവത്തില്‍ മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍. നാല് അരയന്ന കുഞ്ഞുങ്ങളെയും കാണാതായിരുന്നു. ന്യൂയോര്‍ക്കിലെ കുളത്തില്‍ ഏറെക്കാലമായി നാട്ടുകാര്‍ വളര്‍ത്തിയിരുന്ന അരയന്നത്തെയാണ് ഇവര്‍ കൊന്നുതിന്നത്.

also read; 200 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണു; രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികളിലൊരാള്‍ ഒരു കടയിലെ ജോലിക്കാരനാണ്. മറ്റ് രണ്ടുപേര്‍ക്കൊപ്പം അരയന്നത്തെയും കുഞ്ഞുങ്ങളെയും തട്ടിക്കൊണ്ടുപോയതായി അയാള്‍ സമ്മതിച്ചു. നാല് അരയന്ന കുഞ്ഞുങ്ങളെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പതിനാറിനും പതിനെട്ടിനും ഇടയിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News