‘പശുക്കിടാവിന്‍റെ പാൽ മോഷ്ടിച്ചാണ് നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത്, സസ്യാഹാരികളുടെ കള്ളത്തരം മനസ്സിലാകുന്നില്ല’, നളിനി ഉനഗറിന് സ്വര ഭാസ്‌കറിന്റെ മറുപടി

ഭക്ഷണവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ പാചക വിദഗ്ധ നളിനി ഉനഗറിന് മറുപടിയുമായി നടി സ്വര ഭാസ്‌കർ രംഗത്ത്. ‘സസ്യാഹാരിയായതിൽ അഭിമാനം കൊള്ളുന്നുവെന്നും തന്റെ ഭക്ഷണം കണ്ണീരും ക്രൂരതയും കുറ്റബോധവും ഇല്ലാത്തതാണ്’, എന്നുമുള്ള നളിനിയുടെ പരാമര്ശത്തിനെതിരെയാണ് നടി തക്കതായ മറുപടി നൽകിയത്. ‘പശുക്കിടാവിന് പാൽ നിഷേധിച്ചും പശുക്കളെ നിർബന്ധിച്ച് ഗർഭം ധരിപ്പിച്ച് അവയെ കുഞ്ഞുങ്ങളിൽ നിന്ന് വേർപെടുത്തിയുമാണ് സസ്യാഹാരികളുടെ ഭക്ഷണമെന്നാണ് സ്വരയുടെ പ്രതികരണം.

ALSO READ: ‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, അത് മേലാളാൻമാർ ഉണ്ടാക്കിയത്, എടുത്തുകളയണം: മന്ത്രി കെ രാധാകൃഷ്ണൻ

വെജ് ഫ്രൈഡ് റൈസിനൊപ്പം പനീർകൂടിയുള്ള ഭക്ഷണത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയാണ്
നളിനി ഉനഗർ ഏറെ വിവാദമായ ട്വീറ്റ് പങ്കുവെച്ചത്. ഇത് സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. പാചക വിദഗ്ധക്കെതിരെ നിരവധി ആളുകൾ വിമർശനം ഉന്നയിച്ചിരുന്നു.

ALSO READ: കലയും കച്ചവടവും ഒരുമിച്ച പതിമൂന്ന് വര്‍ഷങ്ങൾ; മലയാളികളുടെ പ്രിയപ്പെട്ട സച്ചി വിടപറഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം

‘സത്യസന്ധമായിട്ടും ഈ സസ്യാഹാരികളുടെ കള്ളത്തരം എനിക്ക് മനസ്സിലാകുന്നില്ല. പശുക്കിടാവിന് അമ്മയുടെ പാൽ നിഷേധിക്കുകയും പശുക്കളെ നിർബന്ധിച്ച് ഗർഭം ധരിപ്പിച്ച് അവയെ അമ്മയിൽ നിന്നും വേർപെടുത്തി പാൽ മോഷ്ടിച്ചാണ് നിങ്ങളുടെ മുഴുവൻ ഭക്ഷണക്രമം. നിങ്ങൾ വേരുപച്ചക്കറികൾ കഴിക്കുന്നുണ്ടോ?. അത് ചെടിയെ മുഴുവൻ കൊല്ലുകയാണ് ചെയ്യുന്നത്’, നളിനിക്ക് മറുപടി നൽകിക്കൊണ്ട് സ്വര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News