‘പലസ്തീൻ മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുന്നു, സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണം’; എം സ്വരാജ്

പലസ്തീൻ എന്ന രാജ്യം മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുകയാണെന്ന് എം സ്വരാജ്. സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണമെന്നും അല്ലെങ്കിൽ എന്നെന്നേക്കുമായി ഭൂപടത്തിൽനിന്ന് പലസ്തീൻ ഇല്ലാതാകുമെന്നും സ്വരാജ് പറഞ്ഞു. ഇത്തരത്തിൽ സ്വതന്ത്ര്യ പലസ്തീൻ രൂപീകരണം എല്ലാതരം ഹിംസകൾക്കെതിരെയുള്ള നിലപാടാണെന്നും മോദിയുടെ ഇസ്രയേൽ അനുകൂല പ്രസ്താവന ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

ALSO READ: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ജനങ്ങള്‍ 24 മണിക്കൂറില്‍ ഗാസ വിട്ടൊ‍ഴിയണമെന്ന് ഇസ്രയേല്‍, പോകരുതെന്ന് പലസ്തീന്‍ നേതാക്കള്‍

ദിവസങ്ങൾക്ക് മുൻപ് പലസ്തീന് അനുകൂലമായുള്ള സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. എഴുത്തുകാരൻ ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ എന്ന പുസ്തകത്തിലെ വരികളെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു എം സ്വരാജ് പലസ്തീൻ ജനതയ്ക്ക് ഐകദാർഢ്യവുമായി എത്തിയത്.

ALSO READ: ‘വെറും നാല് സിനിമകൾ മാത്രം സംവിധാനം ചെയ്ത ഒരു മനുഷ്യന് ഇത്രയും ഫാൻ ബേസ് ഉണ്ടാകുന്നത് ഇതാദ്യം’, ലോകേഷ് ലോകം കീഴടക്കുമ്പോൾ

നൂറ് സിംഹാസനത്തിൽ നായാടിയായ മനുഷ്യരെ പരാമർശിക്കുന്ന ഭാഗം ഉദാഹരിച്ചുകൊണ്ടായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇസ്രായേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞുവെന്ന് സ്വരാജ് പറയുന്നു. മനുഷ്യർ തമ്മിൽ ആയുധമെടുത്തും ചോരവീഴ്ത്തിയും ബലം പരീക്ഷിക്കുന്ന മനുഷ്യവിരുദ്ധതയെ എന്നും എതിർക്കുകയും ചെയ്യുമെന്നും എന്നാൽ അനീതി കാണിക്കപ്പെട്ടിട്ടുള്ളത് പലസ്തീനിനോടായത് കാരണം തള്ളിപ്പറയേണ്ടതില്ലെന്നും സ്വരാജ് വ്യക്തമാക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News