2022-23 വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് ലഭിച്ചു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി കൊല്ലം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു.
കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്താണ് ഒന്നാംസ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത്. മുട്ടാര്‍, മരങ്ങാട്ടുപള്ളി എന്നീ ഗ്രാമപഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, കോട്ടയം ജില്ലയിലെ വൈക്കം എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ ചേര്‍ന്ന് പങ്കിട്ടു.
ഏറ്റവും മികച്ച മുന്‍സിപ്പാലിറ്റിയായി തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിക്കാണ് രണ്ടാം സ്ഥാനം. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയ്ക്കാണ് മൂന്നാം സ്ഥാനം. മികച്ച മുന്‍സിപ്പല്‍ കോര്‍പ്പറേഷനായി തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം കോര്‍പ്പറേഷനാണ്.
ALSO READ:കഴിഞ്ഞവർഷം സംസ്ഥാനത്തിന്റെ റവന്യു, ധന കമ്മികൾ കുറഞ്ഞതായി സിഎജി റിപ്പോർട്ട്
ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 40 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 30 ലക്ഷവുമാണ് പുസ്‌കാരത്തുക. പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 19-ന് കൊട്ടാരക്കര ജൂബിലി ഹാളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.
അതേസമയം തദ്ദേശദിനാഘോഷം 18, 19 തീയതികളില്‍ കൊട്ടാക്കരയില്‍ നടക്കുമെന്ന് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 19ന് മുഖ്യമന്ത്രി സമാപനം ഉദ്ഘാടനം ചെയ്യും. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി 2025 നവംബര്‍ 1ന് പ്രഖ്യാപിക്കാനാകുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനമായി കേരളം മാറും. തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് കൃത്യമായി നടപ്പാക്കുന്നതും കേരളത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ:അപൂര്‍വ രോഗ പരിചരണത്തിന് ‘കെയര്‍ പദ്ധതി’: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here