തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവപുരി മാധവ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒരു ഡസനോളം പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. ഈ സാഹചര്യത്തിലും മന്ത്രിയെ ഉള്‍പ്പെടെ സുരക്ഷിതമായ ഇടത്തിലെത്തിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു.
ALSO READ: http://യുഎഇയില്‍ പെട്രോള്‍ വില കുറഞ്ഞു; തീരുമാനം ഇന്ധന സമിതി യോഗത്തില്‍
ഒരു പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് മന്ത്രി പാര്‍ക്കിലെത്തിയത്. എന്നാല്‍ സാഹചര്യം മോശമായതിനാല്‍ സിന്ധ്യയ്ക്ക് നേരെ തീരുമാനിച്ചത് പോലെ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കഴിയാതെ വേദി വിടേണ്ടി വന്നു. പ്രദേശത്തെ ജലാശയമായ ചന്ദ്പഥാ തടാകത്തില്‍ നിന്നും കുളവാഴ നീക്കം ചെയ്യാനുള്ള ഡ്രെഡ്ജിംഗ് മെഷീന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കാന്‍ എത്തിയത്.
ALSO READ: http://രാജ്യത്തെ ആദ്യ ‘വാട്ടർ ട്രീ’ കേരളത്തിൽ; ആയിരം ലിറ്ററിന്‍റെ ഒരു ജലമരം പത്ത് വന്മരങ്ങൾക്ക് സമം
ഒരു ഫ്‌ളോറ്റിംഗ് പ്ലാറ്റ്‌ഫോമില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രമുഖരായ ചിലര്‍മാത്രം നില്‍ക്കവേ മന്ത്രി ഉദ്ഘാടനം ചെയ്യാന്‍ തുടങ്ങുമ്പോഴായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് ഊര്‍ജ മന്ത്രി പ്രദ്യുമന്‍ സിംഗ് തോമര്‍, പ്രാദേശിക ബിജെപി നേതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു. ഹാന്‍ഡ്കര്‍ചീഫും ടവലും ഉപയോഗിച്ചാണ് മന്ത്രിയെ രക്ഷപ്പെടുത്തിയത്.
#WATCH | Swarm Of Bees Attack Minister Jyotiraditya Scindia In Shivpuri, Several Injured#MadhyaPradesh #MPNews #Jyotiradityascindia pic.twitter.com/Ls23wLa1GU
— Free Press Madhya Pradesh (@FreePressMP) November 30, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here