വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; 12 പേർക്ക് പരിക്ക്

മധ്യപ്രദേശിലെ ഭോപ്പാലിൽ വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. ഭോപ്പാൽ ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലി വെച്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തേനീച്ചക്കൂട്ടം അതിഥികളെ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഹോട്ടൽ ഗാർഡനിൽ വിവാഹച്ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് തേനീച്ചകൾ കൂട്ടത്തോടെ എത്തി ആക്രമിച്ചത്. ഇതേ ഹോട്ടലിന്റെ മേൽക്കൂരയിൽ തേനീച്ചക്കൂടുണ്ടായിരുന്നു. അവയാണ് ആളുകളെ കൂട്ടത്തോടെ ആക്രമിച്ചത്.

Also Read; ‘എയ്ഡ്സും പീഡോഫീലിയയും വർധിക്കാൻ കാരണം സ്വവർഗാനുരാഗം’, വീണ്ടും വിവാദ പരാമർശവുമായി എം കെ മുനീർ

തേനീച്ചകൾ കൂട്ടമായി എത്തിയതോടെ അതിഥികൾ പരിഭ്രാന്തരാവുകയും ഓടുകയും ചെയ്തു. ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റവരെ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നോ എന്ന പരിശോധനയിലാണ്.

Also Read; ഗരുഡൻ തൂക്കത്തിനിടെ കുഞ്ഞ് താഴെ വീണ സംഭവം; നടപടിയെടുക്കാൻ നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News