നടി സ്വാസികയുടെ വിവാഹവാർത്തകൾ ആയിരുന്നു സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നത്. നടനും മോഡലുമായ പ്രേം ജേക്കബിനെയാണ് സ്വാസിക കല്യാണം കഴിക്കുന്നത്. ജനുവരിയിൽ തിരുവനന്തപുരത്താണ് വിവാഹം.
ALSO READ:വര്‍ഗീയത ഇല്ലാത്ത ഏവര്‍ക്കും മനുഷ്യ ചങ്ങലയിലേക്ക് സ്വാഗതം: ഡിവൈഎഫ്‌ഐ
ഇപ്പോഴിതാ പ്രേമുമായിട്ടുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സ്വാസിക തന്നെ മനസ് തുറക്കുകയാണ്. പ്രേമും താനും രണ്ട് വര്‍ഷമായിട്ടുള്ള അടുപ്പമാണ്. ഭര്‍ത്താവായി വരുന്ന ആള്‍ തന്റെ ജോലിയെ ബഹുമാനിക്കുന്ന ആളായിരിക്കണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരാളെയാണ് തനിക്കിപ്പോള്‍ കിട്ടിയതെന്നും ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ പ്രണയമാണെന്നും സ്വാസിക പറയുന്നു.മനംപോലെ മംഗല്യം എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് സൗഹൃദത്തിന്റെ തുടക്കം. ഷൂട്ട് തീര്‍ന്നെങ്കിലും ആ സൗഹൃദം തുടര്‍ന്നു. പതിയെ അത് പ്രണയമായി.
പ്രേം പാവമാണ്. വളരെ ജെനുവിനാണ്. എന്റെ ജോലിയെ ബഹുമാനിക്കുന്ന ഒരാളെ പങ്കാളിയായി കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പ്രേം അങ്ങനെയുള്ള ഒരാളാണ്.എന്നെ പോലെ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് ഈ മേഖലയിലെത്തി, നല്ല അവസരങ്ങള്‍ തേടുന്ന ആളാണ്. അതുകൊണ്ട് തന്നെയാണ് ഈ ജോലിയുടെ ബുദ്ധിമുട്ടും അത് ലഭിക്കുമ്പോഴുള്ള സന്തോഷവും നന്നായി മനസിലാകും. പ്രേം ഇപ്പോള്‍ തമിഴിലിലും തെലുങ്കിലും സീരിയല്‍ ചെയ്യുകയാണ്. മോഡലാണ്. ഒപ്പം സിനിമയിലേക്കും ശ്രമിക്കുന്നുണ്ടെന്ന്’ എന്നാണ് ഒരു അഭിമുഖത്തിൽ സ്വാസിക തന്റെ ഭാവിവരനെ കുറിച്ച് പറഞ്ഞത്.
‘വിവാഹം പെട്ടെന്ന് തീരുമാനിച്ചതാണ്. അടുത്തായി എനിക്കും പ്രേമിനും കൂടുതല്‍ അവസരങ്ങള്‍ വന്നു. അതിന്റെ തിരക്കിനിടെ ഏറ്റവും സൗകര്യപ്രദമായ തീയ്യതി കിട്ടിയത് ജനുവരിയിലാണ്. സമയക്കുറവിന്റേതായ തിടുക്കമുണ്ട്. എല്ലാം വേഗത്തില്‍ അറേഞ്ച് ചെയ്യണം. ജനുവരി 26 ന് വിവാഹവും 27 ന് വിരുന്നും നടത്താമെന്ന തീരുമാനത്തിലാണെന്നും .’സ്വാസിക പറഞ്ഞു.
ALSO READ: മൈഗ്രേഷൻ കോൺക്ലേവ് 2024; ഉദ്ഘാടനം ഇന്ന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here