കോടതിയില്‍ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അടുത്ത അനുയായിയായ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദത്തിനിടെയാണ് സ്വാതി വികാരധീനയായത്. ദില്ലി തിസ് ഹസാരി കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ALSO READ: തമ്മിത്തല്ലിന്റെ ദൃശ്യങ്ങൾ കെ എസ് യു ക്യാമ്പിലേത് തന്നെ; സ്ഥിരീകരിച്ച് വി ഡി സതീശൻ
സ്വാതി മാലിവാള്‍ പരിക്കുകള്‍ സ്വയം ഉണ്ടാക്കിയതായിരിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ഒപ്പം സ്വാതിക്ക് ഗുരുതരമായ പരിക്കുകളില്ലെന്നും വാദിച്ചു. ജാമ്യം മാത്രമാണ് തേടുന്നതെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ബിഭവ് കുമാര്‍ പറഞ്ഞു.
ALSO READ: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; എറണാകുളം ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
ഇക്കഴിഞ്ഞ മെയ് 13ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാനായി രാത്രി ഒമ്പത് മണിയോടെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി. അദ്ദേഹം വീട്ടിലുണ്ടെന്നും ഉടനെ കാണാമെന്നും പറഞ്ഞ് സ്റ്റാഫ് സ്വീകരണമുറിയില്‍ ഇരുത്തി. അതിനിടയിലാണ് ബിഭാവ് കുമാറിനെ കാണുന്നത്. മുഖ്യമന്ത്രിയെ കാണാനെത്തിയെന്ന് പറഞ്ഞപ്പോള്‍ അയാള്‍ മര്‍ദ്ദിച്ചുകൊണ്ടാണ് പ്രതികരിച്ചത്. ശക്തമായി നിരവധി തവണ മര്‍ദിച്ചു. തള്ളി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കാലില്‍ വലിച്ച് നിലത്തടിച്ചു, ഇതോടെ തല ടേബിളിലിടിച്ച് താഴേക്ക് താന്‍ വീണു. പലതവണ ചവിട്ടി. സഹായമഭ്യര്‍ത്തിച്ച് അലറിയ തനിക്ക് ആരുടെയും സഹായം കിട്ടിയില്ലെന്നാണ് സ്വാതി ഉന്നയിക്കുന്ന പരാതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here