ആ വീഡിയോ കണ്ടതോടെ സിനിമയിൽ നിന്നും ഇറങ്ങിപ്പോകാൻ തീരുമാനിച്ചു, ഈ വ്യവസായം ഇത്ര മോശമായിരുന്നോ? നടി സ്വാതി

സിനിമാ ലോകത്ത് നായികമാർ അനുഭവിക്കുന്ന ധാരാളം പ്രശ്നങ്ങളുണ്ട്. നായികയായി അഭിനയ രംഗത്തേക്ക് കടന്നു വന്നപ്പോള്‍ താൻ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടി സ്വാതി റെഡ്ഢി. താന്‍ ആദ്യമായി അഭിനയിച്ച ഡേഞ്ചര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ അല്ലരി നരേഷ് എന്നോട് ചില കാര്യങ്ങള്‍ പറഞ്ഞ് തന്നുവെന്ന് സ്വാതി പറയുന്നു. നിങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും മോശമായി കണ്ടിട്ടുണ്ടോ എന്നായിരുന്നു പുള്ളി ചോദിച്ചതെന്നും താൻ ഇല്ലെന്ന് പറഞ്ഞതിന് ശേഷം തന്നെ കുറിച്ചുള്ള ഒരു മോശം വീഡിയോ കണ്ടപ്പോള്‍ തനിക്ക് ആളുകളോട് വെറുപ്പ് തോന്നിഎന്നും സ്വാതി പറഞ്ഞു. പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാതിയുടെ പ്രതികരണം.

ALSO READ: ‘അവൻ ഓരോന്നെല്ലാം വിളിച്ചു പറയും എന്നിട്ട് എനിക്ക് പണി തരും’ ; ധ്യാൻ ശ്രീനിവാസനെ കുറിച്ച് ബേസിൽ ജോസഫ്

‘അത് കണ്ടതോട് കൂടി തന്നെ ഇനി സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും ഇതിവിടം കൊണ്ട് തന്നെ നിര്‍ത്താമെന്നും കരുതി. ഇനി സിനിമ വേണ്ട എന്ന തീരുമാനത്തിലേക്ക് ഞാനെത്തി. പക്ഷേ എന്റെ സുഹൃത്തുക്കള്‍ തന്ന ധൈര്യമാണ് മുന്നോട്ട് നയിച്ചത്. വലിയ താരങ്ങളേ മാത്രമേ ഇങ്ങനെയൊക്കെ ചെയ്യുകയുള്ളു. നീയും അതുപോലെയാണെന്ന് ഒക്കെ പറഞ്ഞതോടെ താനും മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു’, സ്വാതി പറഞ്ഞു.

ALSO READ: ഐശ്വര്യ റായിയെ പ്ലാസ്റ്റിക് എന്ന് വിളിച്ച സംഭവത്തോടെ ടോക് ഷോകളിൽ പോകുന്നത് നിർത്തി; വിവാദത്തിൽ പ്രതികരിച്ച് ഇമ്രാൻ ഹാഷ്‌മി

അതേസമയം, സുബ്രഹ്മണ്യ പുരം എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചതിന് ശേഷമാണ് സ്വാതിയ്ക്ക് മലയാളത്തിലടക്കം നിരവധി അവസരങ്ങൾ ലഭിച്ചത്. സുബ്രമണ്യം സിനിമയിലെ പാട്ട് യുവജനങ്ങൾക്കിടയിൽ വലിയ തരംഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News