ഇന്ത്യന്‍ സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ സംഗീതപ്രതിഭകള്‍ക്ക് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പരമോന്നത അംഗീകാരമായ സ്വാതി സംഗീത പുരസ്‌കാരം പ്രഖ്യാപിച്ചു. 2021ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ പി.ആര്‍.കുമാര കേരളവര്‍മയ്ക്കാണ് പുരസ്‌കാരം. കര്‍ണാടക സംഗീതത്തിന്റെ വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കുമാര കേരളവര്‍മയെ് തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.കെ.ഓമനക്കുട്ടി ചെയര്‍പേഴ്സണും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി മെമ്പര്‍ സെക്രട്ടറിയും സംഗീതജ്ഞന്‍മാരായ പാര്‍വതീപുരം എച്ച്.പത്മനാഭ അയ്യര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാര നിര്‍ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ALSO READ: മലയാളി ഗെയിമെഴ്സിന് ഇതങ്ങിഷ്ടപ്പെട്ടു; അരങ്ങുതകർത്ത് ‘ദ ഫൈനൽസ്’
ഏറ്റവുമധികം സ്വാതിതിരുനാള്‍ കൃതികള്‍ പാടിയിട്ടുള്ള സംഗീതജ്ഞനും മുത്തുസ്വാമി ദീക്ഷിതര്‍, ത്യാഗരാജ സ്വാമികള്‍, ശ്യാമശാസ്ത്രികള്‍ എന്നിവരുടെ കൃതികള്‍ ചിട്ടപ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രതിഭയാണ് കുമാര കേരളവര്‍മ. ഈ പുസ്തകങ്ങള്‍ ഭാവിതലമുറയ്ക്കുള്ള മികച്ച പാഠപുസ്തകം കൂടിയാണെന്നും പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍പേഴ്സണ്‍ ഡോ.കെ.ഓമനക്കുട്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ കുമാര കേരളവര്‍മ്മ വളരെ ചെറുപ്രായത്തില്‍ തന്നെ കച്ചേരികള്‍ നടത്തി സംഗീത രംഗത്തേക്ക് വന്നിരുന്നു. എണ്ണക്കാട് കൊട്ടാരത്തിലെ ഇ.രാമവര്‍മ രാജയുടെയും പള്ളം കൊട്ടാരത്തിലെ സീതാദേവി തമ്പുരാട്ടിയുടെയും മകനാണ്.
ALSO READ: പരിപ്പ് പ്രഷർ കുക്കറിൽ വേവിക്കുമ്പോഴുണ്ടാകുന്ന പതയെ പേടിക്കണോ?
തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജില്‍ നിന്നും സംഗീതത്തില്‍ ഗാനഭൂഷണ്‍, സംഗീത വിദ്വാന്‍, ഗാനപ്രവീണ കോഴ്‌സുകള്‍ ഫസ്റ്റ് ക്ലാസ്സോടെ പൂര്‍ത്തിയാക്കി. 1962 ല്‍ കേന്ദ്രസാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്നും സംഗീതത്തില്‍ ദേശീയ സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴില്‍ ഗുരുകുലസമ്പ്രദായത്തില്‍ സംഗീതത്തില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി. 1966ല്‍ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ പ്രിന്‍സിപ്പാളായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നീണ്ട 28 വര്‍ഷത്തെ സേവനത്തിനുശേഷം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും പ്രിന്‍സിപ്പാളായാണ് വിരമിച്ചത്. കര്‍ണാടക സംഗീതരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്, കേരള സംഗീത നാടക അക്കാദമി 1993ല്‍ അക്കാദമി അവാര്‍ഡും 2017ല്‍ ഫെലോഷിപ്പും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ALSO READ: കൂട്ടുകാരനെ പറ്റിച്ച് ടൂറിന് പോകാന്‍ ഒരുങ്ങുകയാണോ ? ഇതാ മൂന്ന് സ്‌പോട്ടുകള്‍, മുന്നില്‍ പീരുമേട്
ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ പരീക്ഷവിഭാഗത്തിന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാവിതലമുറയ്ക്കുവേണ്ടി കര്‍ണാടക സംഗീത രംഗത്ത് ഒട്ടനവധി സംഭാവനകള്‍ നല്‍കിയ മഹാസംഗീതജ്ഞനായ കുമാര കേരളവര്‍മയെ സ്വാതി സംഗീത പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതില്‍ അതിയായ ആഹ്ലാദമുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here