സ്വാതി മലിവാളിന്റെ പരാതി ഗൂഢാലോചനയുടെ ഭാഗം; വിമർശനവുമായി ആം ആദ്മി പാർട്ടി

സ്വാതി മലിവാളിനെതിരെ ആം ആദ്മി പാർട്ടി. സ്വാതിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി അതിഷി പറഞ്ഞു. സ്വാതി ഒരു കുട്ടിയല്ല, മുഖ്യമന്ത്രിയുടെ വീട്ടിൽ പെരുമാറുന്നത് അറിയില്ലേ. കേന്ദ്ര ഏജൻസികളുടെ ഭീഷണിയാണ് സ്വാതി ഈ രീതിയിൽ പെരുമാറുന്നതിന് കാരണം. ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണം നേരിടുന്നയാളാണ് സ്വാതി. സ്വാതി ഏതൊക്കെ ബിജെപി നേതാക്കളെ കണ്ടു. വാട്സ്ആപ്പ് ചാറ്റുകൾ എല്ലാം അന്വേഷിക്കണമെന്നും അതിഷി ആവശ്യപ്പെട്ടു.

Also Read: കനയ്യ കുമാറിനെതിരെ നടന്ന ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്

ഇന്നലെ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തന്നെ ബിജെപി ഏജന്‍റാക്കാന്‍ നോക്കുകയാണോയെന്ന് സ്വാതി മലിവാള്‍ അതിഷിക്ക് മറുപടി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി രണ്ട് ദിവസം മുന്‍പ് ബൈഭവിനെ തള്ളിപ്പറഞ്ഞിട്ട് ഇപ്പോള്‍ മാറ്റിപ്പറയുന്നത് എന്തുകൊണ്ടെന്നും സ്വാതി എക്സിലൂടെ ചോദിച്ചു. സ്വാതി മലിവാള്‍ ദില്ലി തീസ് ഹസാരെ കോടതിയിലെത്തി രഹസ്യമൊഴി നൽകിയിരുന്നു. ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കെജ്രിവാളിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണം ബി ജെ പി കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ തിരിച്ചടി മറയ്ക്കാനുള്ള ബി ജെ പി ശ്രമമാണ് നടക്കുന്നതെന്ന വിമർശനവും ശക്തമാണ്.

Also Read: പന്തീരാങ്കാവ് ഗാർഹിക പീഡനം; മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News