പി.ടി ഉഷക്കെതിരെ സ്വാതി മാലിവാൾ

വനിതാ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ വിമർശിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷക്കെതിരെ ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ. ബാല്യകാല നായകന്മാരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു സ്വാതി മാലിവാൾ പിടി ഉഷയെ വിമർശിച്ച് ട്വിറ്ററിൽ കുറിച്ചത്. ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യമാണെന്നും പി.ടി ഉഷ നടത്തിയ വിമർശനത്തിനെതിരെയായിരുന്നു സ്വാതി മാലിവാളിൻ്റെ പ്രതികരണം.

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാരോപണത്തിൽ ദേശീയ തലസ്ഥാനത്തെ തെരുവുകളിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെയാണ് ഉഷ വിമർശിച്ചത്. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും സമരത്തിന് പോകും മുമ്പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമെന്നുമായിരുന്നു ഉഷയുടെ പ്രതികരണം. താരങ്ങൾ നൽകിയ പരാതിയിലെ ആരോപണങ്ങൾ പരിശോധിക്കുന്ന സമിതിയുടെ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തുനിൽക്കാത്തതിന് എതിരെയായിരുന്നു പി.ടി ഉഷയുടെ വിമർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News