സ്വാതി മലിവാള്‍ രാജിവെച്ചു

രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ എഎപി തീരുമാനിച്ചതോടെ ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് സ്വാതി മലിവാള്‍ രാജിവെച്ചു. ഒഴിവുള്ള മൂന്ന് സീറ്റുകളിലൊന്നില്‍ സ്വാതിയെ മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചതിന് പിന്നാലെയാണ് രാജി.

READ ALSO:മന്ത്രിമാര്‍ക്ക് ഭക്ഷണപാനീയമെത്തിക്കാന്‍ പ്രതിവര്‍ഷം കോടികള്‍; മഹാരാഷ്ട്രയിലെ കണക്കുകള്‍ പുറത്ത്

നിലവിലെ എംപിമാരായ എന്‍ ഡി ഗുപ്തയും മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന സഞ്ജയ് സിംഗും വീണ്ടും മത്സരിക്കും. ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയുടേതാണ് തീരുമാനം.

READ ALSO:സഭാ തർക്കത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതതിൽ സർക്കാരിൽ പ്രതീക്ഷ ഉണ്ട്; യാക്കോബായ സഭ

സ്വാതി മലിവാള്‍ സുശീല്‍ കുമാര്‍ ഗുപ്തയ്ക്ക് പകരമാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. അതേസമയം സുശീല്‍ കുമാര്‍ ഗുപ്തയ്ക്കാണ് ഹരിയാന തെരഞ്ഞെടുപ്പ് ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News