ഗാസയിലടക്കം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സഹായം എത്തിക്കുന്ന യുഎൻ അഭയാർഥി ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള ധനസഹായം നൽകുന്നത് സ്വീഡൻ അവസാനിപ്പിച്ചു. അതേസമയം ഗാസയിലേക്ക് മറ്റ് മാർഗങ്ങളിലൂടെ സഹായം എത്തിക്കുമെന്ന് മന്ത്രി ബെഞ്ചമിൻ ദൗസ സ്വീഡിഷ് ചാനലായ ടീവി 4നോട് പറഞ്ഞു.
മുൻപ് യുഎൻആർഡബ്ല്യുഎയുടെ പ്രവർത്തനം ഇസ്രയേൽ വിലക്കിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ ഏജൻസിക്കും പങ്കുടുന്ന ആരോപിച്ചായിരുന്നു ഇസ്രയേലിന്റെ നടപടി.
ALSO READ; വിമാനം കാണാതായിട്ട് പത്ത് വർഷത്തിലധികം; തെരച്ചിൽ പുനഃരാരംഭിക്കാൻ മലേഷ്യ
ഇസ്രയേലിന്റെ ഈ നിരോധനത്തിന് പിന്നാലെയാണ് യുഎൻആർഡബ്ല്യുഎയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കാനുള്ള സ്വീഡൻ്റെ തീരുമാനം എത്തുന്നത്. അതേസമയം ഗാസയിലേക്ക് ഭക്ഷണം അടക്കം എത്തിക്കുന്ന മറ്റ് ചില ഏജൻസികളുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇതുവഴി ഗാസയിലേക്ക് സഹായം എത്തിക്കുന്നത് തുടരാനാണ് ആലോചിക്കുന്നതെന്നും മന്ത്രി ബെഞ്ചമിൻ ദൗസ അറിയിച്ചിട്ടുണ്ട്.
ENGLISH NEWS SUMMARY: Sweden has stopped funding the UN refugee agency UNRWA, which delivers aid to those in distress, including in Gaza. At the same time, Minister Benjamin Dausa told the Swedish channel TV 4 that aid will be sent to Gaza through other ways.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here