വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം, സ്വീഡിഷ് പൗരൻ പിടിയിൽ

ഇൻഡിഗോ വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് സംഭവം. 24 കാരിയായ ക്യാബിൻ ക്രൂവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ 62കാരനായ സ്വീഡിഷ് പൗരൻ കെ. എറിക് ഹരാള്‍ഡ് ജോനാസ് വെസ്റ്റ്ബര്‍ഗിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം.

ഭക്ഷണം വിളമ്പുന്നതിനിടെയാണ് എയര്‍ ഹോസ്റ്റസിനോട് ഇയാൾ മോശമായി പെരുമാറിയത്. വെസ്റ്റ്ബര്‍ഗ് വാങ്ങിയ ചിക്കന്‍ വിഭവത്തിന്റെ ബില്‍ അടയ്ക്കാന്‍ പി.ഒ.എസ് മെഷീനുമായി എത്തിയപ്പോള്‍, കാര്‍ഡ് സ്വൈപ് ചെയ്യാനെന്ന വ്യാജേന എയര്‍ഹോസ്റ്റസിന്റെ കയ്യില്‍ അനുചിതമായ രീതിയില്‍ പിടിച്ചുവെന്നാണ് പരാതി.  പ്രതിഷേധിച്ചപ്പോൾ വെസ്റ്റ്ബെർഗ് സീറ്റിൽ നിന്ന് എഴുന്നേറ്റ് മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ച് പീഡിപ്പിച്ചതായി യുവതി മുംബൈ പൊലീസിനോട് പറഞ്ഞു.

പിന്നീട് ഇയാൾ ജീവനക്കാരെയും മറ്റ് യാത്രക്കാരെയും അധിക്ഷേപിച്ചുവെന്നും എയർ ഹോസ്റ്റസ് നൽകിയ പരാതിയിൽ പറയുന്നു. അന്ധേരി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി വിമാനത്തിനുള്ളിൽ സ്ത്രീകൾക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ വർധിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News