ഒട്ടും കുഴഞ്ഞുപോകാതെ നല്ല മധുരത്തില്‍ അട പ്രഥമന്‍ പായസം തയ്യാറാക്കാം

ഒട്ടും കുഴഞ്ഞുപോകാതെ നല്ല മധുരത്തില്‍ അട പ്രഥമന്‍ പായസം തയ്യാറാക്കാം. വളരെ സിംപിളായി അട പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

അട – 200 ഗ്രാം

ശര്‍ക്കര – 2 വലുത്

നെയ്യ് – 3 ടീസ്പൂണ്‍

പഞ്ചസാര – അര കപ്പ്

തേങ്ങാപ്പാല്‍ – 2 കപ്പ് (രണ്ടാം പാല്‍ )

തേങ്ങാപ്പാല്‍ – 1 കപ്പ് (ഒന്നാം പാല്‍ )

ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂണ്‍

ചുക്ക് പൊടിച്ചത് – 1 ടീസ്പൂണ്‍

അണ്ടിപ്പരിപ്പ്, മുന്തിരി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

4 കപ്പ് വെള്ളം ഒരു പത്രത്തില്‍ എടുത്ത് നന്നായി തിളപ്പിച്ച ശേഷം അതില്‍ അട വേവിച്ചെടുക്കാം.

അര കപ്പ് വെള്ളത്തില്‍ 2 ശര്‍ക്കര ഉരുക്കി ഉരുക്കിയെടുത്തതിന് ശേഷം അരിച്ചെടുത്ത് മാറ്റിവയ്ക്കാം.

അട വെന്ത ശേഷം പച്ചവെള്ളത്തില്‍ രണ്ടു തവണ ഉറ്റി എടുക്കാം

ഒരു പാന്‍ വെച്ച് അതില്‍ 1 ടിസ്പൂണ്‍ നെയ്യ് ഇട്ട് അതിലേക്ക് ഊറ്റിവെച്ച അട ചേര്‍ത്തുകൊടുത്തു നന്നായി വഴറ്റി എടുക്കുക.

ശേഷം മാറ്റി വെച്ചിരുന്ന ശര്‍ക്കര ഉരുകി എടുത്ത് അരിപ്പയില്‍ അരിച്ചു കുറേശെ ഒഴിച്ച് കൊടുത്ത് നന്നായി യോജിപ്പിക്കുക.

ഇവ എല്ലാം നന്നായി കുറുകി വരുമ്പോള്‍ ഒരു ടീസ്പൂണ്‍ നെയ്യ് കൂടെ ചേര്‍ത്തുകൊടുക്കാം.

ഇനി ഇവ നന്നായി കട്ടിയായി വരുമ്പോള്‍ അതിലേക്ക് അര കപ്പ് പഞ്ചസാര ചേര്‍ക്കാം.

നന്നായി യോചിപ്പിച്ച് ഇതിലേക്ക് രണ്ടാം പാല്‍ രണ്ട് കപ്പ് ഒഴിച്ചുകൊടുക്കുക

ഇവ എല്ലാം ചേര്‍ന്ന് നന്നായി തിളച്ചു കുറുകിവരുമ്പോള്‍ ഇതിലേക്ക് ഇനി ഒന്നാം പാല്‍ ചേര്‍ത്തുകൊടുക്കുക

ഒന്നാം പാല്‍ ഒന്ന് ചൂടായതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യാം

ഒരു ടീസ്പൂണ്‍ ഏലയ്ക്കാ പൊടിയും ചുക്ക് പൊടിയും ചേര്‍ത്ത ശേഷം അതിലേക്ക് നെയ്യില്‍ അണ്ടി പരിപ്പും മുന്തിരിയും വറുത്തെടുത്ത് ചേര്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News