ബേക്കറികളില്‍ കിട്ടുന്ന അതേ രുചിയില്‍ ഷാര്‍ജ ഷേക്ക് തയ്യാറാക്കാം വെറും പത്ത് മിനുട്ടിനുള്ളില്‍

ബേക്കറികളില്‍ കിട്ടുന്ന അതേ രുചിയില്‍ ഷാര്‍ജ ഷേക്ക് തയ്യാറാക്കാം വെറും പത്ത് മിനുട്ടിനുള്ളില്‍. നല്ല മധുരമൂറുന്ന ഷാര്‍ജ ഷേക്ക്   വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ബെസ്റ്റാണ് കറ്റാര്‍വാഴ

ചേരുവകള്‍

പാല്‍ – 2 കപ്പ് (ഫ്രീസറില്‍ വച്ച് കട്ടിയാക്കിയത്)

ഞാലിപ്പൂവന്‍ പഴം – 3 എണ്ണം ( നുറുക്കിയത്)

പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍

ബൂസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍

കശുവണ്ടി – 7-8 എണ്ണം

അലങ്കരിക്കാന്‍

ഐസ് ക്രീം

കശുവണ്ടി

ബൂസ്റ്റ്

ചെറി

തയാറാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജ്യൂസറില്‍ പഴം, പാല്‍, പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

Also Read : വെറും പത്ത് മിനുട്ട് കൊണ്ട് ഒരു വെറൈറ്റി കടലക്കറി ട്രൈ ചെയ്താലോ ?

ഇത് വിളംമ്പാനുള്ള ഗ്ലാസിലേക്കു മാറ്റിയ ശേഷം ഐസ്‌ക്രീം കശുവണ്ടി ബൂസ്റ്റ് ചെറി എന്നിവ വച്ച് അലങ്കരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News