ഒരു ബീറ്റ്‌റൂട്ട് മാത്രം മതി ! പത്ത് മിനുട്ടിനുള്ളില്‍ മധുരം കിനിയും ജാം റെഡി

Beetroom Jam

കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ജാം. പൊതുവേ ജാം നമ്മള്‍ കടകളില്‍ നിന്നും വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇന്ന് ഒരു കിടിലന്‍ ജാം വീട്ടില്‍ തയ്യാറാക്കിയാലോ ? ബീറ്റ്‌റൂട്ട് ഉപയോഗിച്ച് മധുരം കിനിയും ജാം വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Also Read : ചെറുപയര്‍ പ്രേമികളേ…. ഇതുകൂടി അറിഞ്ഞിട്ട് കഴിക്കൂ

ചേരുവകള്‍

ബീറ്റ്‌റൂട്ട്

ഈന്തപ്പഴം

വെള്ളം

പഞ്ചസാര

തക്കോലം

ഗ്രാമ്പൂ

ഏലയ്ക്ക

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് കുരുകളഞ്ഞ ഈന്തപ്പഴം ചേര്‍ത്ത് വേവിക്കുക.

വേവിച്ചെടുത്ത ബീറ്റ്‌റൂട്ടും ഈന്തപ്പഴവും അരച്ചെടുക്കുക.

പാന്‍ അടുപ്പില്‍ വെച്ച് 100 ഗ്രാം പഞ്ചസാരയിലേയ്ക്ക് അല്‍പ്പം വെള്ളം ഒഴിച്ച് അലിയിച്ചെടുക്കുക.

പഞ്ചസാര അലിഞ്ഞു വരുമ്പോള്‍ തക്കോലം, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ത്തിളക്കുക.

വെള്ളം വറ്റി തുടങ്ങുമ്പോള്‍ അരച്ചു വെച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് ചേര്‍ത്തിളക്കി കുറക്കിയെടുക്കുക.

നനവില്ലാത്ത വൃത്തിയുള്ള പാത്രത്തില്‍ സൂക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News