കുട്ടികളെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാൻ പിന്നാലെ ഓടി മടുത്തോ. സ്ഥിരം ഭക്ഷണം ഒന്ന് മാറ്റിപിടിച്ചു നോക്കൂ, തനിയെ വന്നു ഇഷ്ടത്തോടെ കഴിക്കുന്നത് കാണാം. പ്രാതലിനും ഡിന്നറിനുമൊക്കെ ബ്രഡ് കൊണ്ട് ഒരു സ്വീറ്റ് ബ്രഡ് ടോസ്റ്റ് പരീക്ഷിച്ചുനോക്ക. പിന്നെ പിന്നാലെ ഓടി ഭക്ഷണം കൊടുക്കേണ്ടി വരില്ല.
Also Read: ലക്ഷ്വറിയുടെ കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ല; പറന്നുയർന്ന് എയർ ഇന്ത്യയുടെ എയർബസ്
ചേരുവകൾ
ബ്രൗണ്‍ ബ്രഡ് കഷ്ണങ്ങള്‍- 6 എണ്ണം
മുട്ട- 1
പഞ്ചസാര- ആവശ്യത്തിന്
ഏലക്കാപ്പൊടി- 1/4 ടീ സ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
പാല്‍- 3/4 കപ്പ്
ബട്ടര്‍ – ആവശ്യത്തിന്
Also Read: ധനുഷ് ചിത്രം തന്റെ നോവലിന്റെ കോപ്പിയടി; ആരോപണം ഉന്നയിച്ച് എഴുത്തുകാരൻ
പാകം ചെയ്യേണ്ട വിധം
മുട്ടയും പഞ്ചസാരയും ഉപ്പും ഏലക്ക പൊടിയും ചേര്‍ത്തു നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഇതില്‍ പാല്‍ ചേര്‍ത്തു ഇളക്കി ഓരോ ബ്രഡും അതില്‍ മുക്കിയെടുത്ത് കുറച്ചു ബട്ടര്‍ പുരട്ടിയശേഷം ഫ്രൈയിങ് പാനില്‍ ചെറിയ തീയില്‍ രണ്ടു ഭാഗവും മൊരിച്ചെടുക്കുക. തേനും ബട്ടറിന്റെ ചെറിയ കഷ്ണവും വച്ച് വിളമ്പാം. ഇത് ഉറപ്പായും കുട്ടികൾക്ക് ഇഷ്ടപ്പെടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here