ജ്യൂസുകളും ഷേക്കുകളും ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഷേക്കുകള്‍. മില്‍ക്ക് ഷേക്കും ചോക്ലേറ്റ് ഷേക്കുമെല്ലാം നമുക്ക് വളരെ പ്രിയപ്പെട്ടതാണ്.
ഇന്ന് വൈകിട്ട് ഒരു കിടിലന്‍ രുചിയില്‍ നമുക്ക് ഷേക്കുണ്ടാക്കിയാലോ? പാലും ചോക്ലേറ്റും ഉപയോഗിച്ച് വെറും പത്ത് മിനുട്ടിനുള്ളില്‍ നമുക്ക് ഷേക്കുണ്ടാക്കാന്‍ സാധിക്കും. അതിന്‍റെ റെസിപി എങ്ങനെയാണെന്ന് നോക്കാം.
ചേരുവകള്‍
തണുത്ത പാല്‍ – 2 കപ്പ്
ബിസ്‌ക്കറ്റ് – 10 എണ്ണം
ചോക്ലേറ്റ് – 12 ചെറിയ കഷ്ണങ്ങള്‍
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ്‌സ്
Also Read : വെറും പത്ത് മിനുട്ട് മതി ബട്ടര്‍ – ചോക്ലേറ്റ് കുക്കീസ് സിംപിളായി വീട്ടിലുണ്ടാക്കാം
തയ്യാറാക്കുന്ന വിധം
പാല്‍ തിളപ്പിച്ച ശേഷം നന്നായി തണുപ്പിച്ചെടുക്കുക.
ഒരു മിക്‌സിയുടെ ജാറിലേക്കു ബിസ്‌ക്കറ്റ് പൊട്ടിച്ചിടുക.
ശേഷം ചോക്ലേറ്റ് ചെറിയ കഷ്ണങ്ങളാക്കി ഇട്ടുകൊടുക്കാം.
ആവശ്യത്തിന് പഞ്ചസാരയും കൂടി ചേര്‍ത്ത് അടിച്ചെടുക്കുക.
ശേഷം ഐസ് ക്യൂബ്സും തണുത്ത പാലും കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
Also Read : ഒട്ടും വഴുവഴുപ്പില്ലാതെ കുഴഞ്ഞുപോകാതെ വെണ്ടയ്ക്ക മെഴുക്കുപുരട്ടിയുണ്ടാക്കാന്‍ ഒരെളുപ്പവഴി !
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here