രണ്ട് മിനിറ്റിൽ ഹെൽത്തി സ്വീറ്റ് കോൺ പനീർ സാലഡ് ഉണ്ടാക്കാം…

സ്വീറ്റ് കോൺ പനീർ സാലഡ് സാധാരണ സാലഡിൽ നിന്ന് വ്യത്യസ്തവും പോഷകപ്രദവുമാണ്. ലാജുഭക്ഷണമായി കഴിക്കാൻ കഴിയുന്ന ഈ സാലഡ് എങ്ങനെ ഉണ്ടാക്കാം എന്ന നോക്കാം:

Also read:മധുര കാമരാജ് സർവകലാശാലയിൽ എം എ മലയാളം പ്രോഗ്രാമിന് അപേക്ഷിക്കാം

ആവശ്യ സാധനങ്ങൾ;
പനീർ – 200 ഗ്രാം
സ്വീറ്റ് കോർണൻ – 1 കപ്പ്
മല്ലിയില – 2-3 ടേബിൾ സ്പൂൺ
ബട്ടർ – 2 സ്പൂൺ
ജീരകം – ½ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചാട്ട് മസാല – ½ സ്പൂൺ
കുരുമുളക് പൊടി – ¼ സ്പൂൺ

Also read:ചരിത്രനിമിഷം; വിഴിഞ്ഞം തീരം തൊട്ട് സാൻ ഫെർണാണ്ടോ

ഉണ്ടാക്കുന്ന വിധം;

സാലഡ് ഉണ്ടാക്കാൻ പനീർ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.

ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കി ആദ്യം ജീരകം പൊട്ടിക്കുക. അതിലേക്ക് സ്വീറ്റ് കോൺ ചേർത്ത് 1.5 മിനിറ്റ് ഇളക്കുക.

ഇനി പനീർ കഷ്ണങ്ങൾ, ചാട്ട് മസാല, ഉപ്പ്, പച്ച മല്ലിയില, കുരുമുളക് എന്നിവ ചേർക്കുക. ചേരുവകൾ 1 മിനിറ്റ് നന്നായി ചേർത്ത് അടച്ച് വേവിക്കുക.

പനീർ സ്വീറ്റ് കോൺ സാലഡ് തയ്യാർ, ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഈ സ്വാദിഷ്ടമായ പനീർ സ്വീറ്റ് കോൺ സാലഡ് നിങ്ങളുടെ ഭക്ഷണത്തോടൊപ്പമോ ലഘുഭക്ഷണമായോ വിളമ്പുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News