പലതരത്തിലുള്ള പായസം നമ്മള്‍ കുടിച്ചിട്ടുണ്ടാകും. എന്നാല്‍ പലര്‍ക്കും കേട്ട് മാത്രം പരിചയമുള്ള ഒരു പായസമാണ് കുമ്പളങ്ങ പായസം. മധുരമൂറും കുമ്പളങ്ങ പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
കുമ്പളങ്ങ – 1 കിലോഗ്രാം
പാല്‍ – 2 ലിറ്റര്‍
ശര്‍ക്കര – 1 കപ്പ്
കശുവണ്ടി – 10 എണ്ണം
മുന്തിരിങ്ങ – 10 എണ്ണം
ഏലയ്ക്കാ – 8 എണ്ണം പൊടിച്ചത്
നെയ്യ് – ആവശ്യത്തിന്
Also Read : തട്ടുകട സ്റ്റൈൽ നല്ല രുചികരമായ മുട്ട ബജി റെസിപ്പി ഇതാ…!
തയ്യാറാക്കുന്ന വിധം
കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞ് വൃത്തിയാക്കി എടുക്കുക.
കഴുകി വൃത്തിയാക്കിയ ശേഷം കനം കുറച്ച് ഒരു പാലടയുടെ ഇരട്ടി വലുപ്പത്തില്‍ അരിഞ്ഞെടുക്കുക
ഉരുളിയില്‍ നെയ്യ് ചേര്‍ത്ത് കുമ്പളങ്ങാ അരിഞ്ഞതും ഇട്ട് മൂപ്പിക്കുക.
തുടര്‍ന്ന് അതിലേക്ക് പാല്‍ കുറേശ്ശേ ഒഴിച്ച് വേവിക്കുക. ഇടയ്ക്ക് പാല്‍ ഒഴിച്ച് കൊടുക്കാം.
തിളച്ച് കുറുകി വരുമ്പോള്‍ ശര്‍ക്കരയും ഏലയ്ക്ക പൊടിയും ഇട്ട് കൊടുത്ത് ഇളക്കുക
ഒന്നുകൂടി നന്നായി വേവിച്ചെടുത്ത ശേഷം വാങ്ങുക
തുടര്‍ന്ന് കിസ്മിസ് ചേര്‍ത്ത് വിളമ്പാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here