മധുരമൂറും മൈസൂര്‍ പാക് വീട്ടിലുണ്ടാക്കിയാലോ? കടകളില്‍ നിന്നും വാങ്ങുന്ന അതേ രുചിയില്‍ മൈസൂര്‍ പാക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
കടലമാവ് – 300 ഗ്രാം
ചെറുചൂടുള്ള നെയ്യ് – 200 ഗ്രാം
ചെറുചൂടുള്ള ഓയില്‍ – 100 ഗ്രാം
പഞ്ചസാര – 300 ഗ്രാം
വെള്ളം – ¾ കപ്പ്
Also Read : ഒരു സാവള മാത്രം മതി; ഒരു പ്ലേറ്റ് ചോറുണ്ണാന്‍ ഒരു കിടിലന്‍ കറി, തയ്യാറാക്കാം വെറും 5 മിനുട്ടില്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ കടലമാവ് ഇട്ട് രണ്ടു മുതല്‍ 3 മിനിറ്റ് വരെ കുറഞ്ഞ തീയില്‍ വറുത്തെടുക്കുക.
ഇനി ഇത് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വയ്ക്കാം.
നെയ്യും ഓയിലും മറ്റൊരു പാത്രത്തില്‍ യോജിപ്പിച്ച് അതില്‍നിന്ന് പകുതി, കുറേശ്ശെയായി കടലമാവിലേക്ക് ഒഴിച്ച് പേസ്റ്റ് പരുവത്തില്‍ യോജിപ്പിച്ചെടുക്കുക.
പാത്രത്തില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ഇടത്തരം തീയില്‍, പഞ്ചസാര ഒരുനൂല്‍ പരുവം ആകുന്നതിനു തൊട്ടു മുന്‍പുവരെ തിളപ്പിച്ചെടുക്കുക.
ഇനി തീ കുറച്ചുവച്ച്, കടലമാവിന്റെ മിശ്രിതം പഞ്ചസാര ലായനിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കികൊടുക്കുക.
നന്നായി യോജിപ്പിച്ച ശേഷം ബാക്കിയുള്ള നെയ്യും ഓയിലും കുറേശ്ശെ വീതം ഇടയ്ക്കിടയ്ക്ക് ഒഴിച്ചുകൊടുത്ത് ഇളക്കിക്കൊടുക്കുക.
അതിനുശേഷം നന്നായി വരട്ടിയെടുക്കുക.
തണുത്ത വെള്ളത്തിലേക്ക് അല്പം മാവൊഴിച്ച്, അത് കൈകൊണ്ട് ഉരുട്ടി എടുക്കുക
ഒട്ടിപ്പിടിക്കാതെ കിട്ടുന്ന പാകമായാല്‍ ചൂടില്‍ നിന്നിറക്കി ഉടനെതന്നെ നെയ്യ് പുരട്ടിയ ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം.
ഇത് നന്നായി ചൂടാറിയശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here