ക്രിസ്പിയാണ് സ്വീറ്റും; നല്ല കിടിലന്‍ നെയ്യപ്പം സിംപിളായി വീട്ടിലുണ്ടാക്കാം

neyyappam

നെയ്യപ്പം ഇഷ്ടമില്ലാത്ത ആരുമുണ്ടാകില്ല. നല്ല ക്രിസ്പിയായിട്ടുള്ള മധുരമൂറുന്ന കിടിലം നയ്യപ്പെ നമുക്ക് ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കാവുന്നതേയുള്ളൂ.

ചേരുവകള്‍

പച്ചരി – 2 കപ്പ് (1 കപ്പ് 250 ml )

ശര്‍ക്കര 350 – 400 ഗ്രാം

നെയ്യ് 1 ടേബിള്‍സ്പൂണ്‍

കറുത്ത എള്ള് 1 -2 ടീസ്പൂണ്‍

തേങ്ങാ കൊത്തു നെയ്യില്‍ വറുത്തത് – 1 ടേബിള്‍സ്പൂണ്‍

ഉപ്പ് – രണ്ടു നുള്ള്

പാളയംകോടന്‍ (മൈസൂര്‍ പഴം)- 1

പൊടികള്‍

ചുക്ക് പൊടി 1/4 ടീസ്പൂണ്‍

ഏലയ്ക്ക 3 -4

ജീരകം പൊടിച്ചത് – 1/4 ടീസ്പൂണ്‍

കശുവണ്ടി – 10

ഇതെല്ലം കൂടി ഒന്ന് പൊടിച്ചു വയ്ക്കുക

Also Read : ചോറിന് കറിയുണ്ടാക്കാന്‍ മടിയാണോ ? വെറും 2 മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ കറി റെഡി

തയ്യാറാക്കുന്ന വിധം

രണ്ടു കപ്പ് പച്ചരി കഴുകി വാരി ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

പുട്ടിനു പാകത്തിനുള്ള പൊടി പോലെ തരിയോടുകൂടി പൊടിച്ചു വയ്ക്കുക.

അതിലേക്കു ചുക്ക്, കശുവണ്ടി എല്ലാം കൂടി പൊടിച്ചതും പഴം അരച്ചതും എള്ള്, നെയ്യ് എന്നിവയും ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിലേക്കു ശര്‍ക്കര പാനി ചേര്‍ത്ത് നന്നായി കുഴയ്ക്കുക.

തേങ്ങാ വറുത്ത് നെയ്യപ്പം ചുടുന്നതിനു തൊട്ടു മുന്‍പ് ചേര്‍ക്കുക. മാവ് എട്ടു മണിക്കൂര്‍ എങ്കിലും വയ്ക്കണം.

വെളിച്ചെണ്ണയിലോ നെയ്യിലോ കുറേശ്ശേ കോരി ഒഴിച്ച് ഓരോന്നായി ചുട്ടെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News