മധുരമൂറും മധുരക്കിഴങ്ങ് പ്രമേഹരോഗികൾക്ക് കഴിക്കാം; രുചിയിൽ മാത്രമല്ല ഗുണത്തിലും കേമൻ

നല്ല മധുരമുള്ള മധുരക്കിഴങ്ങ് മലയാളികളുടെ ഇഷ്ട ഭക്ഷണമാണ്. മധുരക്കിഴങ്ങില്‍ ഫൈബര്‍ വിറ്റാമിനുകള്‍, മിനറലുകള്‍, ആന്റി ഓക്‌സിഡന്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, സി, ബി6, ഇ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങിന് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്.

also read: ഇടതുപക്ഷ നേതാക്കളല്ല, നവകേരള ബസിൽ സഞ്ചരിക്കുന്നത് നമ്മുടെ സാരഥികൾ; അവരെക്കാണാൻ കുട്ടികൾ വരുന്നതിൽ അപാകതയില്ല: ഡോ. ജോൺ ബ്രിട്ടാസ് എം പി

. പ്രമേഹരോഗികള്‍ പലപ്പോഴും മധുരമുള്ളതിനാല്‍ മധുരക്കിഴങ്ങ് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.

. മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ ബി 6, പൊട്ടാസ്യം തുടങ്ങിയവ ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

. മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

. മധുരക്കിഴങ്ങില്‍ കലോറിയുടെ അളവ് കുറവായതിനാൽ  വണ്ണം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയതിനാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ ബീറ്റാകരോട്ടിന്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും സഹായിക്കും.

. മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവ തടയാനും മധുരക്കിഴങ്ങ് ഉപയോഗപ്രധമാണ്.

. വിറ്റാമിന്‍ എ ധാരാളം അടങ്ങിയതിനാല്‍ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്

also read: നവകേരള സദസിന് പണം അനുവദിച്ച് പറവൂര്‍ നഗരസഭ

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News