വിഷു സദ്യയ്ക്ക് ഞൊടിയിടയില്‍ തയ്യാറാക്കാം സ്‌പെഷ്യല്‍ മധുരക്കിഴങ്ങ് പായസം. രുചിയൂറും മധുരക്കിഴങ്ങ് പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
1 കപ്പ് തിളപ്പിച്ച മധുരക്കിഴങ്ങ്
1 കപ്പ് ചിരവിയ തേങ്ങ
1/2 കപ്പ് ശര്‍ക്കര
ആവശ്യത്തിന് വെള്ളം
2 എണ്ണം ഏലയ്ക്ക
2 ടീസ്പൂണ്‍ നെയ്യ്
കശുവണ്ടി
ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സറില്‍ ചിരവിയ തേങ്ങ, ശര്‍ക്കര, കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് എല്ലാ ചേരുവകളും നന്നായി അരച്ചെടുക്കുക.
വേവിച്ചുവച്ച മധുരക്കിഴങ്ങ് ചേര്‍ത്ത് നന്നായി ഉടച്ചെടുക്കുക
മിക്‌സിയില്‍ അരച്ചെടുത്ത കൂട്ട് ഇതിലേക്ക് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് വെള്ളവും ചേര്‍ക്കാം.
കശുവണ്ടി, ഉണക്കമുന്തിരി എന്നിവ നെയ്യില്‍ വറുത്തെടുക്കുക
ഏലയ്ക്കാ പൊടി, ഒരു നുള്ള് കുങ്കുമപൊടി, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് വിളമ്പുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here