വെറും പത്ത് മിനുട്ട് മതി; നല്ല റിച്ച് റോയല്‍ ഫലൂഡ സിംപിളായി വീട്ടിലുണ്ടാക്കാം

നല്ല റിച്ച് റോയല്‍ ഫലൂഡ സിംപിളായി വീട്ടിലുണ്ടാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ റിച്ച് റോയല്‍ ഫലൂഡ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍ :

സ്‌ട്രോബെറി ജെല്ലി പാക്കറ്റ് – 90 ഗ്രാം

ചൂടുവെള്ളം – 1/2 ലിറ്റര്‍

പാല്‍ – 2 കപ്പ്

പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍

കസ് കസ് – 3 ടേബിള്‍സ്പൂണ്‍

വെള്ളം – 1 കപ്പ്

സേമിയ – 250 ഗ്രാം

വാനില ഐസ്‌ക്രീം – ആവശ്യത്തിന്

പിസ്ത (അരിഞ്ഞത്) – ആവശ്യത്തിന്

ബദാം (അരിഞ്ഞത്) – ആവശ്യത്തിന്

റോസ് സിറപ്പ്

ഫ്രൂട്ട്‌സ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സ്‌ട്രോബെറി ജെല്ലിപൊടിയും ചൂടുവെള്ളവും യോജിപ്പിച്ച് ഒരു പാത്രത്തില്‍ ഒഴിച്ച് 2 മണിക്കൂര്‍ ഫ്രിജില്‍ സെറ്റ് ചെയ്യാന്‍ വയ്ക്കുക.

ജെല്ലി സെറ്റായി കഴിഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക.

ഫ്രൈയിങ് പാനില്‍ പാലും പഞ്ചസാരയും ചേര്‍ത്തു ഇളക്കി തിളച്ച ശേഷം തീ ഓഫ് ചെയ്തു തണുക്കാനായി ഫ്രിജില്‍ വയ്ക്കുക.

വേറൊരു ബൗളില്‍ കസ്‌കസും വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി 10 – 15 മിനിറ്റ് കുതിരാനായി മാറ്റി വയ്ക്കുക.

പാനില്‍ കുറച്ച് വെള്ളമൊഴിച്ചു തിളപ്പിച്ച ശേഷം സേമിയ ചേര്‍ത്ത് വേവിച്ച് തണുത്ത വെള്ളത്തില്‍ കഴുകി വാര്‍ത്തു വയ്ക്കുക.

ഒരു ഗ്ലാസ്സില്‍ കുറച്ച് ജെല്ലി ഇട്ടുകൊടുക്കുക.

മുകളിലായി കസ്‌കസും സേമിയയും റോസ് സിറപ്പും കുറച്ച് തണുപ്പിച്ച പാലിന്റെ മിശ്രിതവും ഒഴിക്കുക.

ഇഷ്ട്ടമുള്ള ഫ്രൂട്ട്‌സും ചേര്‍ക്കുക.

വീണ്ടും മുകളില്‍ സേമിയയും കസ്‌കസും പാലും റോസ് സിറപ്പും ഒന്നോ രണ്ടോ സ്‌കൂപ്പ് ഐസ്‌ക്രീമും ചേര്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News